കൊച്ചി: ഇലക്ട്രോണിക്‌സ് ഹാര്‍ഡ് വെയര്‍ ഇന്‍കുബേറ്ററായ മേക്കര്‍ വില്ലേജ് ഹാര്‍ഡ്‌ടെക്-19 എന്ന പേരില്‍ നടത്തുന്ന നാഷണല്‍ ഡീപ്‌ടെക് സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവ് 5,6 തിയതികളില്‍ കൊച്ചിയില്‍ നടക്കും. കളമശേരിയിലെ ടെക്‌നോളജി ഇനോവേഷന്‍ സോണില്‍ നടക്കുന്ന സമ്മേളനത്തില്‍ ആഭ്യന്തര, അന്താരാഷ്ട്ര വിദ്ഗധര്‍ തങ്ങളുടെ അനുഭവകഥകള്‍ സദസുമായി പങ്കു വയ്ക്കുമെന്ന് മേക്കര്‍ വില്ലേജ് സിഇഒ പ്രസാദ് ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു.
കേന്ദ്ര പ്രതിരോധ ഉത്പാദന വകുപ്പ് സെക്രട്ടറി ഡോ. അജയ് കുമാര്‍, ടെലികോം സെക്രട്ടറി അരുണ സുന്ദര രാജന്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെക്രട്ടറി അജയ് പ്രകാശ് സ്വാഹിനി, ജോയിന്റ് സെക്രട്ടറി ഗോപാല കൃഷ്ണന്‍ എസ്, സംസ്ഥാന ഐടി സെക്രട്ടറി എം.ശിവശങ്കര്‍ തുടങ്ങിയവര്‍ക്കൊപ്പം മൈക്രോസോഫ്റ്റ്, ഐബിഎം, ക്വാല്‍കോം, ബോഷ്, ഇന്റെല്‍, ഗൂഗിള്‍ എന്നിവയുടെ പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കും.
പ്രമുഖരായ പത്തു എയ്ഞ്ജല്‍ നിക്ഷേപകരും വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപകരും തെരഞ്ഞെടുക്കപ്പെട്ട സ്റ്റാര്‍ട്ടപ്പ് സംരംഭകരുമായി സമ്മേളനത്തില്‍ നേരിട്ട് ചര്‍ച്ച നടത്തും. മുന്‍നിര ഇലക്ട്രോണിക്‌സ് സ്റ്റാര്‍ട്ടപ്പുകളുടെ തത്സമയ പ്രദര്‍ശനവും ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. സാങ്കേതിക സ്ഥാപനങ്ങള്‍, സേവനദാതാക്കള്‍, വില്‍പ്പനക്കാര്‍, ചെറുകിടമധ്യവര്‍ഗ വ്യവസായങ്ങള്‍ എന്നിവയുടെ ഉത്പന്നങ്ങളും പ്രദര്‍ശനത്തിനുണ്ടാകും. രജിസ്‌ട്രേഷനും വിവരങ്ങള്‍ക്കും മേക്കര്‍ വില്ലേജ് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon