തൃശൂര്‍: സിവില്‍ സര്‍വീസ് പരീക്ഷയില്‍ മലയാളി പെണ്‍കുട്ടിക്ക് 29ാം റാങ്ക്. ആലുവ കടങ്ങല്ലൂര്‍ സ്വദേശിനി ശ്രീലക്ഷ്മി റാമാണ് 29ാം റാങ്ക് നേടി മലയാളികളുടെ അഭിമാനമായത്. റിട്ടയേര്‍ഡ് എസ്.ബി.ഐ ഉദ്യോഗസ്ഥരായ വി.എ രാമചന്ദ്രന്‍- കലാദേവി ദമ്പതികളുടെ മകളാണ് ഈ മിടുക്കി. ചൈന്നൈ ശങ്കര്‍ ഐ.എ.എസ് അക്കാദമിയില്‍ നിന്നാണ് പരിശീലനം നേടിയത്. മൂത്ത സഹോദരി വിദ്യ മലയാള സര്‍വകലാശാലയില്‍ ചലച്ചിത്രപഠന വിഭാഗത്തില്‍ അസിസ്റ്റന്‍റ് പ്രൊഫസറാണ്.
പുറത്ത് വന്ന വിവരമനുസരിച്ച് രഞ്ജന മേരി വർഗീസ് (49), അർജുൻ മോഹൻ (66), ശ്രീധന്യ (110) തുടങ്ങിയ മലയാളികളും റാങ്ക് പട്ടികയിലുണ്ട്. ബോംബെ ഐഐടി പൂർവ വിദ്യാർഥിയായ കനിഷ്ക് കഠാരിയയാണ് ഇത്തവണത്തെ സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാംറാങ്ക് നേടിയത്. 759 പേരാണ് അന്തിമ റാങ്ക് പട്ടികയിൽ ഇടം നേടിയത്. ഇതിൽ 577 പേർ ആൺകുട്ടികളും 182 പേർ പെൺകുട്ടികളുമാണ്. ആദ്യ 25 റാങ്ക് ജേതാക്കളിൽ പതിനഞ്ചു പേർ പുരുഷന്മാരും പത്തു സ്ത്രീകളുമാണുള്ളത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon