ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒന്നാംഘട്ട വോട്ടെടുപ്പില്‍ 55 ശതമാനത്തിന് മുകളില്‍ പോളിംഗ് രേഖപ്പെടുത്തി. 18 സംസ്ഥാനങ്ങളിലെയും രണ്ടു കേന്ദ്രഭരണപ്രദേശങ്ങളിലുമുള്ള 91 ലോക്‌സഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. എല്ലായിടത്തും ഭേദപ്പെട്ട പോളിംഗാണ് രേഖപ്പെടുത്തിയത്. ചെറിയ സംഘര്‍ഷങ്ങളും പരാതികളും ഒഴിച്ച് നിര്‍ത്തിയാല്‍ കാര്യമായ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
2014നെ അപേക്ഷിച്ച് പലയിടങ്ങളിലും വോട്ടിംഗ് ശതമാനം കുറഞ്ഞതായാണ് ആദ്യകണക്കുകള്‍ സൂചിപ്പിക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തി. ഉത്തര്‍പ്രദേശിലെ കൈരാനയില്‍ സംഘര്‍ഷം തടയാന്‍ ബി.എസ്.എഫ് ആകാശത്തേക്ക് വെടിവെച്ചു. ബംഗാളിലും അരുണാചലിലും അക്രമങ്ങളില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു.
ദേശീയ തലസ്ഥാന പ്രദേശമായ ഷാംലിയില്‍ തിരിച്ചറിയല്‍ കാര്‍ഡില്ലാതെ വോട്ട് ചെയ്യാന്‍ ചിലര്‍ ശ്രമിച്ചതിനും പ്രശ്നത്തില്‍ കലാശിച്ചു. ഇതേത്തുടര്‍ന്നു സുരക്ഷാ സേന വെടിയുതിര്‍ത്താണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. ഒഡീഷയിലെ മല്‍ക്കന്‍ഗിരിയില്‍ 15 പോളിംഗ് ബൂത്തുകളില്‍ ഒരു വോട്ടര്‍ പോലും എത്തിയില്ല. മാവോയിസ്റ്റ് ഭീഷണിയെ തുടര്‍ന്നാണ് വോട്ട് ചെയ്യാന്‍ ആരും എത്താതിരുന്നത്. മറ്റിടങ്ങളില്‍ വലിയ അക്രമസംഭവങ്ങള്‍ ഒന്നും നടന്നിട്ടില്ല.
ഹിന്ദി മേഖലയിലെ യു.പി, ബീഹാര്‍, ഒഡീഷ സംസ്ഥാനങ്ങളായി 17 സീറ്റിലും മഹാരാഷ്ട്രയിലെ 7, പശ്ചിമബംഗാളിലെ 2, ഒഡീഷയിലെ 4, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ 25ല്‍ 14 മണ്ഡലങ്ങളിലും ജനങ്ങള്‍ വിധിയെഴുതി. ഉത്തര്‍പ്രദേശിലും ബീഹാറിലും 50 ശതമാനത്തിന് മുകളില്‍ പോളിംഗ് രേഖപ്പെടുത്തിയപ്പോള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബംഗാളിലും 55 നും 60നും ഇടയിലാണ് പോളിംഗ് ശതമാനം.
ഇനി ഏപ്രില്‍ 18ന് 97 മണ്ഡലങ്ങളിലേക്കായി രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കും. 13 സംസ്ഥാനങ്ങളിലായി 97 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon