ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ സിപിഐഎം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. പ്രത്യേക്ഷമായ തിരഞ്ഞെടുപ്പ് ലംഘനം നരേന്ദ്രമോദി നടത്തിയെന്ന് ചൂണ്ടികാണിച്ചാണ് സിപിഐഎം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.
കേരളത്തെ അപമാനിച്ച് മോദി നടത്തിയ ശബരിമല പരാമര്‍ശനത്തിനെതിരെയാണ് പരാതി. സംസ്ഥാനത്ത് വര്‍ഗിയ ചേരിതിരിവ് ലക്ഷ്യമിട്ടാണ് മോദി പ്രസംഗിച്ചതെന്ന് സിപിഐഎം പോളിറ്റ്ബ്യൂറോയംഗം നിലോത്പല്‍ ബസു നല്‍കിയ പരാതിയില്‍ ചൂണ്ടികാട്ടി.
വോട്ടിനായി വിശ്വാസത്തെ ഉപയോഗിച്ച മോദി കേരളത്തിലടക്കം വര്‍ഗിയ ചേരിതിരിവാണ് ലക്ഷ്യം വച്ചതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തില്‍ സിപിഐഎം ചൂണ്ടികാട്ടുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon