തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. പരസ്യപ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിൽ ശക്തമായ പ്രചാരണവുമായി എല്ലാ മുന്നണികളും പാർട്ടികളും രംഗത്തുണ്ട്. മണ്ഡലങ്ങളിൽ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശമാകും. അക്രമസംഭവങ്ങൾ ഒഴിവാക്കാൻ സുരക്ഷയൊരുക്കിയിട്ടുണ്ട്. ചൊവ്വാഴ്ചയാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുക
ചൊവ്വാഴ്ച 23ന് രാവിലെ 7 മണി മുതലാണ് വോട്ടെടുപ്പ് ആരംഭിക്കുന്നത്. 7ന് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് 6 മണിയോടെയാണ് അവസാനിക്കുന്നത്. 2,61,51,534 വോട്ടര്‍മാരാണുള്ളത്. വോട്ടർമാരിൽ ഒരു കോടി 26 ലക്ഷം പേർ പുരുഷമാരും ഒരു കോടി 34 ലക്ഷം പേർ സ്ത്രീകളും 174 പേർ ഭിന്നലിംഗക്കാരുമാണ്. ഇതില്‍ രണ്ട് ലക്ഷത്തി 88ആയിരം കന്നിവോട്ടർമാരാണ്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ കന്നി വോട്ടർമാർ ഉള്ളത്.
24, 970 പോളിംഗ് ബൂത്തുകളിൽ 219 എണ്ണത്തിന് മാവോയിസ്റ്റ് ഭീഷണിയുണ്ട്. 3621 പോളിംഗ് ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് സംവിധാനം ഉണ്ടാകും. എല്ലാ ബൂത്തുകളിലും വിവിപാറ്റ് സൗകര്യവും ഉണ്ടാകും. 44,427 ബാലറ്റ് യൂണിറ്റുകളും 32,746 കൺട്രോൾ യൂണിറ്റുകളും 257 സട്രോങ് റൂമുകളും 57 വോട്ടെണ്ണൽ കേന്ദ്രങ്ങളും സജ്ജീകരിക്കും. 867 മോഡല്‍ പോളിങ് സ്‌റ്റേഷനുകളുണ്ട്. സമ്പൂർണമായി വനിതകള്‍ നിയന്ത്രിക്കുന്ന 240 ബൂത്തുകളാണു സംസ്ഥാനത്തുള്ളത്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പോളിങ് ബൂത്തുകള്‍- 2750. കുറവ് വയനാട്- 575.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon