തിരുവനന്തപുരം: തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടിവീണ് പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലുള്ള ശശി തരൂരിനെ കേന്ദ്രമന്ത്രി നിർമല സീതാരാമൻ സന്ദർശിച്ചു. തലയ്ക്ക് പരുക്കേറ്റ ശശി തരൂരിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രി അധികൃതര്‍ അറിയിച്ചു.
തെരെഞ്ഞെടുപ്പ് തിരക്കിനിടയിലും തന്നെ സന്ദർശിച്ചിതിൽ തരൂർ സന്തോഷം പങ്കുവച്ചു. ട്വിറ്ററിലൂടെയാണ് നിർമല സീതാരാമനെ നന്ദി അറിയിച്ചത്. നിർമല സീതാരാമൻ കാണിച്ച മര്യാദ രാഷ്ട്രീയക്കാരിൽ അപൂർവമാണെന്നും തരൂർ ട്വിറ്ററിൽ കുറിച്ചു.
തലയിലെ മുറിവില്‍ ആറ് തുന്നലുണ്ട്. ന്യൂറോ സര്‍ജറി ഐസിയുവില്‍ നിരീക്ഷണത്തിലാണ് അദ്ദേഹം. ഇന്ന് വിശദമായ പരിശോധന നടത്തിയ ശേഷം ചികിത്സ തുടരുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് മെഡിക്കല്‍കോളെജ് സൂപ്രണ്ട് അറിയച്ചു. പരുക്കേറ്റതിന് പിന്നാലെ തരൂരിന്‍റെ ഇന്നലത്തെ പര്യടന പരിപാടികള്‍ റദ്ദാക്കിയിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon