വയനാട്: എല്‍ .ഡി.എഫ് സ്ഥാനാര്‍ഥി പി.പി.സുനീറിനുവേണ്ടിയുള്ള പ്രചാരണ റാലി കണ്ടാല്‍ വയനാട് ചൈനയിലാണെന്ന് ബി.ജെ.പി.ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞേക്കുമെന്ന് പരിഹസിച്ച് എന്‍ .എസ്.മാധവന്‍.
അമിത് ഷാ വയനാടിനെ പാകിസ്താനോട് ഉപമിച്ച് നടത്തിയ പരാമര്‍ശത്തിന് മറുപടിയെന്നോണമാണ് എന്‍ .എസ് മാധവന്റെ പ്രതികരണം. വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ് ഷോ കണ്ടാല്‍ വയനാട് പാകിസ്താനിലാണോ എന്ന് സംശയം തോന്നുമെന്ന വിവാദ പ്രസ്താവന അമിത് ഷാ നടത്തിയിരുന്നു. റോഡ് ഷോയില്‍ മുസ്ലീം ലീഗിന്റെ പതാകയെ ഉദ്ദേശിച്ചായിരുന്നു അമിത് ഷാ വയനാടിനെ പാകിസ്താനോട് ഉപമിച്ചത്.
HomeUnlabelledഎല്‍ .ഡി.എഫ് പ്രചാരണ റാലി കണ്ടാല്‍ വയനാട് ചൈനയിലെന്ന് പറയും - അമിത് ഷായെ പരിഹസിച്ച് എന്‍.എസ്. മാധവന്‍
Saturday, 20 April 2019
Previous article
ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണവുമായി യുവതി രംഗത്ത്
This post have 0 komentar
EmoticonEmoticon