തിരുവനന്തപുരം: ഹൃദയ ശസ്ത്രക്രിയ ആവശ്യമുള്ള കാസര്‍ഗോട്ടെ ദന്പതികളുടെ പതിനഞ്ച് ദിവസം മാത്രം പ്രായമായ നവജാത ശിശുവിനെതിരേ വര്‍ഗീയ പരാമര്‍ശം നടത്തിയ ഹിന്ദു രാഷ്ട്ര സേവകനെതിരേ പോലീസ് കേസെടുത്തു. അഭിഭാഷകനായ ശ്രീജിത്ത് പെരുമന ഡിജിപിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്. ഇയാള്‍ക്കെതിരേ കേസെടുക്കാന്‍ ഡിജിപിക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും നിര്‍ദ്ദേശം ലഭിക്കുകയും ചെയ്തു.
കടവൂര്‍ സ്വദേശിയായ ഹിന്ദു രാഷ്ട്ര സേവകനായ ബിനില്‍ സോമസുന്ദരം എന്നയാളാണ് നവജാത ശിശുവിനെതിരേ വര്‍ഗീയ വിഷം ചീറ്റുന്ന വാക്കുകള്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഹൃദയശസ്ത്രക്രിയയ്ക്കായി കൊച്ചിയിലെ അമൃത ആശുപത്രിയില്‍ എത്തിച്ച കുട്ടിയെ "ജിഹാദിയുടെ വിത്ത്' എന്നാണ് ഇയാള്‍ വിശേഷിപ്പിച്ചത്. പോസ്റ്റിനെതിരേ വ്യാപക പ്രതിഷേധമാണ് നവമാധ്യമങ്ങളില്‍ ഉയര്‍ന്നത്.
'കെ എല്‍ 60 ജെ 7739 എന്ന ആംബുലന്‍സിനായ് കേരളമാകെ തടസ്സമില്ലാതെ ഗതാഗതം ഒരുക്കണം. കാരണം അതില്‍ വരുന്ന രോഗി 'സാനിയ-മിത്താഹ്' ദമ്ബതികളുടേതാണ്. ചികിത്സ സര്‍ക്കാര്‍ സൗജന്യമാക്കും. കാരണം ന്യൂനപക്ഷ(ജിഹാദിയുടെ) വിത്താണ്' ഇങ്ങനെയായിരുന്നു ബിനില്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
മംഗലാപുരത്തുനിന്ന് ആംബുലന്‍സില്‍ കേരളത്തിലെത്തിച്ച 15 ദിവസം പ്രായമുള്ള കുഞ്ഞിനു വേണ്ടി മലയാളികള്‍ പ്രാര്‍ഥിക്കുന്ന സമയത്താണ് ബിനിലിന്റെ അധിക്ഷേപം. ഇതിനെതിരെ ഡി.ജി.പിക്ക് പരാതിയും നല്‍കിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതിനെ തുടര്‍ന്ന് ബിനില്‍ തന്റെ ഫേസ്ബുക്ക് ആരോ ഹാക്ക് ചെയ്തു എന്ന് സംശയിക്കുന്നതായി പോസ്റ്റുമിട്ടിരുന്നു.
This post have 0 komentar
EmoticonEmoticon