ന്യൂഡല്‍ഹി: ലോകസഭ തെരഞ്ഞെടുപ്പില്‍ അഞ്ച് വോട്ടിങ് വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്. ഓരോ ലോക്സഭാ മണ്ഡലത്തിലുമുള്‍പ്പെടുന്ന എല്ലാ നിയമസഭ മണ്ഡലങ്ങളിലും ഇത് നടപ്പാക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. നിലവില്‍ എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും ഒരു യന്ത്രത്തിലെ വിവിപാറ്റ് രസീതുകള്‍ എണ്ണാനായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം.
അന്‍പതുശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണ്ണമെന്ന പ്രതിപക്ഷ ആവശ്യം പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. രസീതുകള്‍ എണ്ണിതീരാന്‍ കുറഞ്ഞത് ആറുദിവസമെങ്കിലും എടുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കടുത്തനിലപാടിലാണ് പ്രതിപക്ഷം. കാത്തിരിക്കാന്‍ തയാറാണെന്ന് പ്രതിപക്ഷം കോടതിയെ അറിയിച്ചു.
തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പിക്കാന്‍ അന്‍പത് ശതമാനം രസീതുകള്‍ എണ്ണെണം. ഇരട്ടി ഉദ്യോഗസ്ഥരെ നിയോഗിച്ചാല്‍ രണ്ടരദിവസം കൊണ്ട് എണ്ണിതീര്‍ക്കാവുന്നതേയുളളു എന്നും പ്രതിപക്ഷം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. എന്‍.ചന്ദ്രബാബു നായിഡു, അരവിന്ദ് കേജ്‌രിവാള്‍ തുടങ്ങി പ്രതിപക്ഷത്തെ ഇരുപത്തിയൊന്ന് നേതാക്കളാണ് സുപ്രീംകോടതിയെ സമീപിച്ചത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon