മലപ്പുറം: എടപ്പാളില്‍ നാടോടി ബാലികയ്ക്ക് ക്രൂരമര്‍ദനം.ആക്രിസാധനങ്ങള്‍ ശേഖരിക്കുന്നതിനിടയിലാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ സി.പി.എം എടപ്പാള്‍ ഏരിയ കമ്മിറ്റി അംഗവും വട്ടംകുളം പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ സി രാഘവനെ പൊലീസ് അറസ്റ്റ് ചെയ്തു.
രാവിലെ പത്ത് മണിയോടെ എടപ്പാള്‍ പട്ടാമ്പി റോഡിലുള്ള കെട്ടിടത്തിനു സമീപത്തു നിന്ന് ആക്രിസാധനങ്ങള്‍ പെറുക്കുന്ന ഇതിനിടെയാണ് 10 വയസുകാരി നാടോടി ബാലികയ്ക്ക് ക്രൂരമര്‍ദ്ദനം ഏറ്റത്. നെറ്റിയില്‍ ആഴത്തില്‍ മുറിവേറ്റ പെണ്‍കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രി സാധനങ്ങള്‍ പെറുക്കി കൊണ്ടിരുന്ന ചാക്ക് ഉപയോഗിച്ച് തലക്കടിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു.
സംഭവത്തില്‍ എടപ്പാള്‍ സ്വദേശിയും വട്ടംകുളം പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ സി രാഘവനെ പൊലീസ് അറസ്റ്റ് ചെയ്തു. സി.പി.എം ഏരിയ കമ്മിറ്റി അംഗമാണ് രാഘവന്‍. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. വിഷയം ഞെട്ടിക്കുന്നതാണെന്നും പ്രതി എത്ര ഉന്നതനായാലും നടപടി ഉണ്ടാകുമെന്നും ബാലാവകാശ കമ്മീഷന്‍ അംഗം പി സുരേഷ് പറഞ്ഞു. വര്‍ഷങ്ങളായി പൊന്നാനിയിലാണ് നാടോടി കുടുംബം താമസിച്ച് വരുന്നത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon