ചെന്നൈ: റഫാൽ ഇടപാടിനെക്കുറിച്ചുള്ള തമിഴ് പുസ്തകത്തിന് പൊലീസ് വിലക്കേർപ്പെടുത്തി. തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയെന്ന് ചൂണ്ടിക്കാട്ടി പുസ്തകത്തിന്‍റെ ചെന്നൈയിലെ പ്രകാശനം തടഞ്ഞ തമിഴ്‍നാട് പൊലീസ് എല്ലാ പ്രതികളും കണ്ടുകെട്ടി. എന്നാൽ ഇത്തരമൊരു പൊലീസ് നടപടിയെക്കുറിച്ച് അറിയില്ലെന്ന് തമിഴ്‍നാട്ടിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സത്യബ്രത സാഹൂ വ്യക്തമാക്കി.
എസ്. വിജയന് എഴുതിയ റഫാല്‍: എ സ്കാം ദാറ്റ് റോക്ക്ഡ് ദി നേഷന്‍ (റഫാല്‍: ഇന്ത്യയെ ഞെട്ടിച്ച കുംഭകോണം) എന്ന പുസ്തകത്തിനാണ് വിലക്ക്. റഫാല്‍ കരാറും തുടര്‍ന്ന് ഉയര്‍ന്ന വിവാദങ്ങളും വെളിപ്പെടുത്തലുകളും എല്ലാം വിശദമായി പുസ്തകത്തില്‍ വിശദീകരിക്കുന്നുവെന്നാണ് പ്രസാധകരായ ഭാരതി പബ്ലിക്കേഷന്‍സ് പറയുന്നത്.
ചെന്നൈയില്‍ ചൊവ്വാഴ്ച വെകിട്ടായിരുന്നു പുസ്തകത്തിന്‍റെ പ്രകാശനം നിശ്ചയിച്ചിരുന്നത്. റഫാല്‍ ഇടപാടിനു പിന്നിലെ കള്ളക്കളികള്‍ പുറത്തുകൊണ്ടുവന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ദി ഹിന്ദു ദിനപ്പത്രത്തിന്റെ ചെയര്‍മാനുമായ എന്‍. റാമായിരുന്നു ചടങ്ങിലെ മുഖ്യാതിഥി. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതിനിധികള്‍ ചടങ്ങിനു വിലക്കേര്‍പ്പെടുത്തുകയും പുസ്തകത്തിന്‍റെ പകര്‍പ്പുകള്‍ പിടിച്ചെടുക്കുകയുമായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
എന്നാൽ പൊലീസ് നടപടിയെക്കുറിച്ച് അറിയുകയേ ഇല്ലെന്നാണ് തമിഴ്‍നാട്ടിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സത്യബ്രത സാഹൂ അറിയിച്ചത്. ജൂനിയര്‍ ഓഫീസര്‍മാരില്‍ ആരെങ്കിലും നിര്‍ദേശം നല്‍കിയിരുന്നോ എന്ന് അറിയില്ലെന്നും പരിശോധിക്കുകയാണെന്നുമാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ മറുപടി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon