ads

banner

Thursday, 11 April 2019

author photo

ദുബായ്: ഇന്ത്യന്‍ പ്രവാസികള്‍ യു. എ. ഇ യില്‍ നിന്ന് പാസ്‌പോര്‍ട്ട് എടുക്കുന്ന രീതിയില്‍ മാറ്റം വരുത്തി. പകരം ഇനിമുതല്‍ അപേക്ഷകന്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം.ഇതനുസരിച്ച് പുതിയ പാസ്‌പോര്‍ട്ടെടുക്കുന്നവരും പാസ്‌പോര്‍ട്ട് പുതുക്കുന്നവരും ഇനിമുതല്‍ embassy.passportindia.gov.in വഴി അപേക്ഷ സമര്‍പ്പിക്കണം. ഇതിനുശേഷം സാധാരണപോലെ ആവശ്യമായ രേഖകളുമായി ബി.എല്‍.എസ്. സെന്ററിലെത്തുകയും ബാക്കിനടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്യണമെന്ന്ഇന്ത്യന്‍ സ്ഥാനപതി നവദീപ് സിങ് സൂരി പ്രസ്താവിച്ചു.

അബുദാബിയില്‍ ബുധനാഴ്ച മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തിലായതായി  അദ്ദേഹം കൂട്ടി ചേര്‍ത്തു.പണവും സമയവും ലാഭിക്കാനും നടപടികള്‍ വേഗത്തിലാക്കാനുമാണ് അപേക്ഷകള്‍ സമര്‍പ്പിക്കുന്നത് ഓണ്‍ലൈന്‍ ആക്കുന്നത്. യു.എസ്., യു.കെ., ഒമാന്‍ എന്നിവിടങ്ങളില്‍ ഈ സംവിധാനം തുടങ്ങിക്കഴിഞ്ഞു. ഓണ്‍ലൈന്‍ ആയി അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ സാധിക്കാത്തവര്‍ക്ക് ബി.എല്‍.എസ്. സെന്ററുകളില്‍നിന്ന് സഹായംതേടാമെന്ന് കോണസുലേറ്റ് അറിയിച്ചു.

നിലവില്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചാല്‍ അഞ്ചുദിവസത്തിനുള്ളിലാണ് ലഭിക്കുക. ഓണ്‍ലൈന്‍സംവിധാനം വരുന്നതോടെ മൂന്നുദിവസം മതിയാകും. യു.എ.ഇ.യിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങളില്‍നിന്നാണ് ഏറ്റവുംകൂടുതല്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകള്‍ അനുവദിക്കുന്നത്. കഴിഞ്ഞവര്‍ഷം 2,72,500 ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകളാണ് യു.എ.ഇ.യില്‍നിന്ന് അനുവദിച്ചത്.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement