തിരുവനന്തപുരം: സംസ്ഥാനത്ത് സൂര്യതപ, സൂര്യാഘാത മുന്നറിയിപ്പുകള്‍ നീട്ടി. ശനി, ഞായര്‍, തിങ്കള്‍ എന്നീ ദിവസങ്ങളില്‍ വയനാട് ഒഴികെയുള്ള ജില്ലകളില്‍ താപനില രണ്ട് മുതല്‍ മൂന്ന് ഡിഗ്രിവരെ ഉയരുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും മൂന്നറിയിപ്പിലുണ്ട്. ഇത് സൂര്യാഘാതത്തിനും സൂര്യതാപത്തിനും ഇടയാക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു.
സംസ്ഥാനത്ത് വെള്ളിയാഴ്ച മാത്രം 26 പേര് വിവിധ ആശുപത്രികളില്‍ ചികിത്സതേടിയിരുന്നു.
This post have 0 komentar
EmoticonEmoticon