ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലും ത്രിപുരയിലുമായി 464 ബൂത്തുകളിൽ റീ പോളിങ് വേണമെന്ന ആവശ്യവുമായി സിപിഎം. വ്യാപകമായ അക്രമങ്ങളാണ് പലയിടങ്ങളിലും ഉണ്ടായത്. ബൂത്തുകളില്‍ അട്ടിമറി നടന്നുവെന്നും മിക്ക ഇടങ്ങളിലും സുരക്ഷാസേന ഉണ്ടായിരുന്നില്ലെന്നും സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി.
ഇരു സംസ്ഥാനങ്ങളിലെ 464 ബൂത്തുകളില്‍ റീ പോളിംഗ് നടത്തണമെന്നും സിപിഎം ആവശ്യപ്പെട്ടു. ആദ്യഘട്ടങ്ങളില്‍ നടന്നതുപോലുള്ള കൃത്രിമം തുടരുകയാണെങ്കില്‍ വരാനിരിക്കുന്ന ഘട്ടങ്ങളില്‍ തെര.കമ്മീഷന്റെ വിശ്വാസ്യത നഷ്ടപ്പെടുമെന്നും സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഇരു സംസ്ഥാനങ്ങളിലും പോളിംഗ് ബൂത്തുകളില്‍ പ്രവേശിക്കുന്നവരെ ഭീഷണിപ്പെടുത്തിയും മര്‍ദിച്ചും തിരിച്ചയക്കുകയായിരുന്നു. പോളിംഗ് നടന്ന ആദ്യ രണ്ടു മണിക്കൂറിനുള്ളില്‍ ബൂത്തുകള്‍ പലതും അടച്ചുപൂട്ടുകയും ചെയ്തതായും യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു.
This post have 0 komentar
EmoticonEmoticon