ആലപ്പുഴ: അപ്രതീക്ഷിതമായി മുന്നില്‍ കണ്ട കുഞ്ഞുവാവയെ ലാളിച്ചും താലോലിച്ചും രാഹുല്‍ ഗാന്ധി. ആലപ്പുഴ സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്റെ മകളും മരുമകനും കൊച്ചുമകനുമാണ് പ്രതീക്ഷിക്കാത്ത സമയത്ത് രാഹുല്‍ ഗാന്ധിക്ക് മുന്നിലെത്തിയത്.
ആലപ്പുഴ എ.ജെ.പാര്‍ക്കില്‍നിന്ന് ആഹാരശേഷം വിശ്രമത്തിനായി ആലപ്പുഴ റസ്റ്റ്ഹൗസിലേക്ക് പോകുന്നതിനിടെയാണ് രാഹുല്‍ ഗാന്ധിയുടെ മുമ്ബില്‍ ഇവര്‍ പെട്ടത്. സുരക്ഷാ വാഹനങ്ങള്‍ ഒന്നിന് പുറകേ ഒന്നായി റസ്റ്റ്ഹൗസിലേക്ക് കുതിക്കുകയായിരുന്നു. വഴിയിലുള്ള റെയില്‍വേ ക്രോസ് തീവണ്ടിക്ക് കടന്നുപോകുന്നതിനായി അടച്ചു. വാഹനത്തിനുള്ളില്‍ ഇരിക്കുകയായിരുന്നു രാഹുല്‍. കുറച്ച് അകലെയായി ഷാനിമോളുടെ ഭര്‍ത്താവ് ഉസ്മാനും മകള്‍ ആസിയ തമിയും മരുമകന്‍ ഷാനാസും റോഡരികില്‍ നില്‍ക്കുകയായിരുന്നു.
നിനച്ചിരിക്കാതെയുള്ള രാഹുലിന്റെ പ്രവൃത്തിയില്‍ എസ്.പി.ജി.ക്കാരും പെട്ടു. എസ്.പി.ജി.ക്കാര്‍ അദ്ദേഹത്തിന് സുരക്ഷാവലയം തീര്‍ത്ത് ചുറ്റിനും കൂടി. പുറത്തിറങ്ങിയ രാഹുല്‍ ഷാനിമോളുടെ കുടുംബാംഗങ്ങളുമായി സൗഹൃദം പങ്കുവച്ചു. ഷാനിമോളുടെ മകളുടെ കുട്ടിയെ താലോലിച്ചു.
വീണ്ടും കാറില്‍ കയറിയിരിക്കുന്നതിനിടയില്‍ കുറച്ച് കുട്ടികളും രക്ഷിതാക്കളും അദ്ദേഹത്തിനരികിലൂടെ വന്നു. ഇവരെ കണ്ട രാഹുല്‍ വാഹനത്തില്‍നിന്ന് പെട്ടെന്ന് പുറത്തിറങ്ങി. രാഹുല്‍ കുട്ടികളും മറ്റുമായി കൈകൊടുത്തും കളിചിരികള്‍ പറഞ്ഞും സൗഹൃദം പങ്കിട്ടു. അതിലൊരു കുഞ്ഞുകുട്ടിക്ക് മുത്തവും നല്‍കി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon