ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി തൃശൂരില്‍ നടനും എം.പിയുമായ സുരേഷ് ഗോപിയെ പ്രഖ്യാപിച്ചു. ബി.ജെ.പി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയുടേതാണ് പ്രഖ്യാപനം.
ബി.ഡി.ജെ.എസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കതിരെ മത്സരിക്കാന്‍ എത്തിയതോടെയാണ് തൃശൂര്‍ സീറ്റ് ബി.ജെ.പി ഏറ്റെടുത്തത്.
സംസ്ഥാനത്ത് ബി.ജെ.പിക്ക് ഏറെ വിജയപ്രതീക്ഷയുള്ള മണ്ഡലത്തില്‍ നല്ലൊരു സ്ഥാനാര്‍ത്ഥിയെ നിറുത്തണമെന്ന് പാര്‍ട്ടി സംസ്ഥാന ഘടകം ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. പല പേരുകളും നേതൃത്വം പരിഗണിച്ചെങ്കിലും സുരേഷ് ഗോപി നിന്നാല്‍ അത് നേട്ടമാകുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.
നേരത്തെ തൃശ്ശൂരില്‍ സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള, ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, ദേശീയ കൗണ്‍സില്‍ അംഗം പി.കെ. കൃഷ്ണദാസ്, കോണ്‍ഗ്രസില്‍ നിന്നു കൂറുമാറിയ ടോം വടക്കന്‍ തുടങ്ങിയവരുടെ പേരുകളും പരിഗണിച്ചിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon