മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ബുധനാഴ്ച പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ബാഴ്‌സലോണയ്ക്ക് ആവേശ സമനില. എട്ടു ഗോളുകള്‍ പിറന്ന മത്സരത്തില്‍ അവസാന മിനിറ്റുകളില്‍ നേടിയ രണ്ടു ഗോളുകളിലൂടെ വിയ്യാറയലിനെതിരേ ബാഴ്‌സ സമനില പിടിക്കുകയായിരുന്നു.സൂപ്പര്‍ താരം മെസ്സിയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താതെ ഇറങ്ങിയിട്ടും മത്സരത്തിന്റെ ആദ്യ 16 മിനിറ്റില്‍ തന്നെ ബാഴ്‌സ രണ്ടു ഗോളിന് മുന്നിലെത്തി. 12-ാം മിനിറ്റില്‍ ഫിലിപ്പെ കുടീഞ്ഞ്യോയാണ് ബാഴ്‌സയ്ക്കായി ആദ്യ ഗോള്‍ നേടിയത്. മാല്‍ക്കമിന്റെ പാസില്‍ നിന്നായിരുന്നു കുടീഞ്ഞ്യോയുടെ ഗോള്‍. പിന്നാലെ 16-ാം മിനിറ്റില്‍ മാല്‍ക്കം തന്നെ ബാഴ്‌സയുടെ ലീഡുയര്‍ത്തി. വിദാലിന്റെ ക്രോസില്‍ നിന്ന് ഹെഡറിലൂടെയായിരുന്നു മാല്‍ക്കമിന്റെ ഗോള്‍. താരത്തിന്റെ ആദ്യ ലാ ലിഗ ഗോളായിരുന്നു ഇത്.
വിയ്യാറയല്‍ 23-ാം മിനിറ്റില്‍ സാമുവല്‍ ചുക്വുസിയിലൂടെ ആദ്യ ഗോള്‍ മടക്കി. 50-ാം മിനിറ്റില്‍ കാറല്‍ ടോക്കോ ഇക്കാമ്പിയിലൂടെ അവര്‍ സമനില പിടിക്കുകയും ചെയ്തു. വിയ്യാറയല്‍ മത്സരത്തില്‍ പിടിമുറുക്കിയയതോടെ 61-ാം മിനിറ്റില്‍ കുടീഞ്ഞ്യോയെ പിന്‍വലിച്ച് ബാഴ്‌സ മെസ്സിയെ കളത്തിലിറക്കി.എന്നാല്‍ തൊട്ടടുത്ത മിനിറ്റില്‍ വിസെന്റെ ഇബോറയിലൂടെ വിയ്യാറയല്‍ ലീഡെടുത്തു. 80-ാം മിനിറ്റില്‍ കാര്‍ലോസ് ബാക്കയിലൂടെ വിയ്യാറയല്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തിയതോടെ ബാഴ്‌സ തോല്‍വി മുന്നില്‍ കണ്ടു.
എന്നാല്‍ 86-ാം മിനിറ്റിലാണ് മത്സരത്തിലെ നിര്‍ണായക നിമിഷമുണ്ടായത്. സുവാരസിനെതിരായ ഫൗളിന് വിയ്യാറയല്‍ ഡിഫന്‍ഡര്‍ ആല്‍വാരോ ഗോണ്‍സാല്‍വസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. പിന്നാലെ 90-ാം മിനിറ്റില്‍ ഒറ്റയ്ക്ക് നടത്തിയ മുന്നേറ്റത്തിനൊടുവില്‍ മെസ്സി ബാര്‍സയുടെ മൂന്നാം ഗോള്‍ നേടി. തുടര്‍ന്നും ഉണര്‍ന്നു കളിച്ച ബാഴ്‌സ അധിക സമയത്തിന്റെ മൂന്നാം മിനിറ്റില്‍ സുവാരസിന്റെ ഗോളിലൂടെ സമനില പിടിച്ചു. തോല്‍വിയറിയാതെ ലീഗില്‍ 17 മത്സരങ്ങള്‍ പൂര്‍ത്തിയാക്കാനും ഇതോടെ ബാഴ്‌സയ്ക്കായി.
സമനിലയോടെ 0 മത്സരങ്ങളില്‍ നിന്ന് 70 പോയന്റുമായി ബാഴ്‌സ ലീഗില്‍ ഒന്നാം സ്ഥാനത്തു തന്നെ തുടരുകയാണ്. രണ്ടാമതുള്ള അത്‌ലറ്റിക്കോയേക്കാള്‍ എട്ടു പോയന്റിന്റെ ലീഡ് ബാഴ്‌സയ്ക്കുണ്ട്. 57 പോയന്റുമായി റയലാണ് മൂന്നാമത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon