തൃശൂര്‍: ശബരിമല വിശ്വാസ സംരക്ഷണത്തിന് ഏതറ്റംവരെയും പോകുമെന്നും അയ്യപ്പവിശ്വാസികള്‍ക്കൊപ്പം എന്നും ഉണ്ടാകുമെന്നും ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. കോടതി വിധിയുടെ മറവില്‍ ശബരിമല ഭക്തര്‍ക്കുനേരെ സിപിഎം അക്രമം നടത്തിയെന്നും അദ്ദേഹം തുറന്നടിച്ചു. ശബരിമല വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ തിടുക്കം കാണിച്ചെന്നും ഷാ കുറ്റപ്പെടുത്തി. തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.
'കേരളത്തിലെ സര്‍ക്കാര്‍ സുപ്രീം കോടതി വിധിയുടെ മറ പിടിച്ച് ഭക്തര്‍ക്കെതിരെ അക്രമം അഴിച്ചുവിട്ടു. 30000 പേരെയെങ്കിലും ജയിലില്‍ പിടിച്ചിട്ടു. നിരവധി സുപ്രീംകോടതി വിധികള്‍ ഇവിടെ നടപ്പാകാതെ കിടക്കുന്നു. ശബരിമല വിധി മാത്രം നടപ്പാക്കാന്‍ എന്താണ് ഇത്ര തിടുക്കം?', അമിത് ഷാ ചോദിച്ചു.
പ്രളയത്തെക്കുറിച്ചുള്ള അമിക്കസ് ക്യൂറി റിപ്പോര്‍ട്ടും അമിത് ഷാ പരാമര്‍ശിച്ചു. സിപിഎമ്മിന് ഭരിക്കാന്‍ അര്‍ഹതയില്ലെന്ന് റിപ്പോര്‍ട്ട് വായിച്ചാല്‍ മനസിലാകുമെന്നു ബിജെപി ദേശീയ അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon