സുഡാന്‍: പട്ടാളഭരണം അവസാനിപ്പിച്ച് ജനകീയ സര്‍ക്കാര്‍ രാജ്യത്ത് വരണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭം സുഡാനില്‍ ശക്തമാകുന്നു. രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന സുഡാനില്‍ ഇടക്കാല ജനാധിപത്യ സര്‍ക്കാരിലേക്ക് നേതാക്കളെ നാളെ നാമനിര്‍ദേശം ചെയ്യുമെന്ന് സമര നേതാക്കള്‍ . ഇന്നലെ വെള്ളിയാഴ്ച സുഡാനിലെ മിക്കയിടത്തും തെരവുകളിലായിരുന്നു ജുമുഅ നമസ്കാരം. പട്ടാളഭരണം അവസാനിപ്പിച്ച് ജനകീയ സര്‍ക്കാര്‍ രാജ്യത്ത് വരണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭം ശക്തമാകുന്ന കാഴ്ചയാണ് സുഡാനിലെങ്ങും കാണുന്നത്.അതിനിടെ ഇടക്കാല ജനകീയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി മന്ത്രിസഭയില്‍ വരേണ്ടവരുടെ പേരുകള്‍ നിര്‍ദേശിക്കാനൊരുങ്ങുകയാണ് സമര നേതാക്കള്‍.
പ്രധാനമന്ത്രി സ്ഥാനത്തേക്ക് സമരസംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് പൊതുസമ്മതനായ വ്യക്തിയെ നിര്‍ദേശിക്കാന്‍ പട്ടാള ഭരണസമിതി നേരത്തെ അറിയിച്ചിരുന്നു. ആഭ്യന്തരം, പ്രതിരോധ വകുപ്പുകള്‍ സൈന്യം കൈകാര്യം ചെയ്യുമെന്നുമാണ് നിലപാട്. 30 വര്‍ഷം രാജ്യം ഭരിച്ചിരുന്ന പ്രസിഡന്റ് ഉമറുല്‍ ബഷീര്‍ ജനകീയ പ്രക്ഷോഭത്തിനൊടുവില്‍ കഴിഞ്ഞയാഴ്ചയാണ് സൈന്യം പുറത്താക്കിയത്. നിലവില്‍ അധികാരത്തിലിരിക്കുന്ന സൈനിക ഭരണസമിതി ഇടക്കാല ഭരണം രണ്ടു വര്‍ഷമുണ്ടാകുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.പട്ടാള ഭരണം അവസാനിപ്പിച്ച് ജനകീയ സര്‍ക്കാര്‍ വരണമെന്നാവശ്യപ്പെട്ട് രാജ്യത്ത് ഇപ്പോഴും സമരം ശക്തമാണ്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon