വ്യത്യസ്തമായ ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് കൃഷ്ണപ്രഭ. ഫേസ്ബുക്കില്‍ മൊട്ടയടിച്ച വീഡിയോ പോസ്റ്റ് ചെയ്ത ഞെട്ടിച്ചിരിക്കുകായാണ് കൃഷ്ണപ്രഭ. ഏതേലും കഥാപാത്രത്തിനായുള്ള മേക്കോവര്‍ ആണോയെന്നായി പലരും. എന്നാല്‍ മൊട്ടയടിച്ചതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് കൃഷ്ണപ്രഭ.
തിരുപ്പതി ഭഗവാന്റെ കടുത്ത വിശ്വാസിയാണ് താനും അമ്മയും സഹോദരനുമെല്ലാം. എല്ലാ വര്‍ഷവും തിരുപ്പതി ഭഗവാനെ കാണാന്‍ പോകാറുമുണ്ട്. നാലു വര്‍ഷം മുമ്ബ് അമ്മ മൊട്ടയടിച്ചു. പിന്നെ ബോയ് കട്ടിലാണ് അമ്മ. . ചേട്ടന്‍ എല്ലാ വര്‍ഷവും മൊട്ടയടിക്കാറുണ്ട്. എനിക്ക് മുടിവെട്ടാന്‍ പേടിയായിരുന്നു. ഇത്തവണയെന്തായാലും ധൈര്യം വന്നു. നാലാം വയസിലെങ്ങാണ്ടാണ് ആകെ മുടി മൊട്ടയടിച്ചത്. അതാണേല്‍ ഓര്‍മയില്‍ ഇല്ലതാനും.
This post have 0 komentar
EmoticonEmoticon