ഭോപാല്‍: മധ്യപ്രദേശ് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം നാളെ നടക്കും. നാല് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെയുള്ള 29 സീറ്റില്‍ ആറ് സീറ്റിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 27 സീറ്റിലും വിജയിച്ച ബി.ജെ.പി ഇത്തവണയും ജയം ആവര്‍ത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാല്‍ ശക്തമായ മോദി ഭരണ വിരുദ്ധവികാരം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും എന്ന കണക്കുകൂട്ടലാണ് കോണ്‍ഗ്രസിന്.
മാസങ്ങള്‍ക്ക് മുമ്പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 223 സീറ്റില്‍ 114 സീറ്റിലും ജയിച്ച് കയറിയതിന്റെ ആത്മവിശ്വാസവും കൂട്ടിനുണ്ട്. അധികാരത്തിലേറിയ ഉടന്‍ തന്നെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാന്‍ തയ്യാറായതും കോണ്‍ഗ്രസിന് ഗുണം ചെയ്യും. കാര്യമായ നേട്ടങ്ങളൊന്നും ബി.ജെ.പിക്ക് ഉയര്‍ത്തിക്കാണിക്കാനില്ലാത്ത അവസ്ഥയാണ്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon