മലപ്പുറം: മലപ്പുറം വണ്ടൂരില്‍ മൂന്നര വയസുകാരിക്ക് ക്രൂരമര്‍ദനം. അമ്മയുടെ അമ്മയാണ് ബാലികയെ ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കിയത്. ദിവസങ്ങളോളം പട്ടിണിക്കിട്ടതായും അറിയുന്നു.
കുട്ടിയുടെ കഴുത്തിലും കൈകാലുകളിലും അടിയേറ്റ പാടുകളുണ്ട്. ദിവസങ്ങളായി ആവശ്യത്തിന് ഭക്ഷണം കൊടുത്തിട്ടില്ലെന്നാണ് ചൈല്‍ഡ് ലൈന്‍ വ്യക്തമാക്കുന്നത്. പോലീസിന് വിവരങ്ങള്‍ കെെമാറുമെന്ന് ചെെല്‍ഡ് ലെെന്‍ അറിയിച്ചു. അമ്മയേയും കുഞ്ഞിനേയും സംരക്ഷിത കേന്ദ്രക്കിലേക്ക് മാറ്റി.
പ്രദേശവാസികളാണ് കുട്ടിയുടെ അവസ്ഥ പുറത്തുകൊണ്ടുവന്നത്. കുട്ടിയെ പട്ടിണിക്കിട്ടുവെന്നും അയല്‍വാസികള്‍ പറഞ്ഞു. ദിവസങ്ങളായി ആവശ്യത്തിന് ആഹാരം ലഭിക്കാത്തതിനാല്‍ എല്ലുകള്‍ പൊന്തിയ നിലയിലായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ ഇടപെടുകയായിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon