വാവെയ്യുടെ 5ജി നെറ്റ്വര്‍ക്കിന് വിലങ്ങിട്ട് അമേരിക്ക. ചൈനക്ക് വേണ്ടി ചാരവൃത്തി നടത്തല്‍, ബൗദ്ധിക സ്വത്തിന്റെ മോഷണം എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് നിരോധനം. നേരത്തെ യു.എസ്, ആസ്‌ത്രേലിയ, ന്യൂസീലാന്റ് എന്നീ രാജ്യങ്ങള്‍ 5ജി നെറ്റ്വര്‍ക്ക് നിര്‍മാണത്തിന് വാവെയിയുടെ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതില്‍ നിന്ന് പ്രാദേശിക കമ്പനികളെ വിലക്കിയിരുന്നു.
അന്താരാഷ്ട്ര തലത്തില്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ചൈനയുടെ വളര്‍ച്ച തടയാനായിരുന്നു ഇത്. എന്നാല്‍ ഇതാദ്യമായാണ് ഒരു രാജ്യം വാവെയ്യെ പൂര്‍ണമായി വിലക്കുന്നത്. ചൈനക്കെതിരായ നയങ്ങള്‍ കടുപ്പിക്കുക, രാജ്യത്തിന്റെ സുരക്ഷ ഉറപ്പ് വരുത്തുക എന്നീ കാര്യങ്ങളാണ് വാവെയ് അടക്കമുള്ള ചൈനീസ് നെറ്റുവര്‍ക്ക് കമ്പനികള്‍ നിരോധിക്കുന്നത് വഴി ലക്ഷ്യമിടുന്നതെന്ന് യു.എസ് വ്യക്തമാക്കുന്നു.
ആഫ്രിക്ക, ഏഷ്യ, ഗള്‍ഫ് മേഖലകളില്‍ പ്രധാന എതിരാളികളായ നോകിയ, എറിക്‌സണ്‍ എന്നീ കമ്പനികളെകാള്‍ ഏറെ മേല്‍കൈ ഉള്ളതിനാല്‍ ഇപ്പോഴത്തെ പ്രതിസന്ധി കമ്പനിയെ സാരമായി ബാധിക്കില്ല എന്ന് പൊതുവില്‍ വിലയിരുത്തുന്നു. എന്തുതന്നെ ആയാലും ബ്രിട്ടീഷ് ടെലികോം നെറ്റ്വര്‍ക്ക് ലോകത്തെ മികച്ച 5ജി ദാതാവ് എന്ന് വിശേഷിപ്പിച്ച കമ്പനിയെ വിലക്കിയത് ദീര്‍ഘകാലത്തില്‍ അമേരിക്കയെ പ്രതികൂലമായി ബാധിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon