ലണ്ടൻ ∙ എതിരാളികളെ അടിച്ചൊതുക്കി മാഞ്ചസ്റ്റർ സിറ്റി സീസണിലെ 3–ാം കിരീടം ഷെൽഫിലാക്കി. എഫ്എ കപ്പ് ഫൈനലിൽ വാറ്റ്ഫഡിനെ നിലംതൊടാൻ അനുവദിക്കാതെ 6–0ന് ആണ് സിറ്റിയുടെ വിജയം. പ്രീമിയർ ലീഗ് കിരീടപ്പോര് ഫോട്ടോഫിനിഷിലേക്കു നീണ്ടെങ്കിൽ എഫ്എ കപ്പ് ഫൈനലിൽ തുടക്കം മുതൽ ഒടുക്കംവരെ കളി സിറ്റിയുടെ കാലിലായിരുന്നു.റഹിം സ്റ്റെർലിങ് ഹാട്രിക്കോടെ തിളങ്ങിയ കളിയിൽ ഡേവിഡ് സിൽവ, കെവിൻ ഡി ബ്രൂയ്‌നെ, ഗബ്രിയേൽ ജിസ്യൂസ് എന്നിവരും സിറ്റിക്കായി സ്കോർ ചെയ്തു. അവസാന അര മണിക്കൂറിലായിരുന്നു നാലു ഗോളുകൾ. ചാംപ്യൻസ് ലീഗിൽ കാലിടറിയെങ്കിലും പെപ് ഗ്വാർഡിയോളയുടെ സംഘം ഇതിനു മുൻപ് ലീഗ് കപ്പിലും പ്രീമിയർ ലീഗിലും വിജയക്കൊടി നാട്ടിയിരുന്നു. സിറ്റിയുടെ 6–ാം എഫ്എ കപ്പ് കിരീടവിജയമാണ് ഇന്നലത്തേത്.
This post have 0 komentar
EmoticonEmoticon