തിരുവനന്തപുരം: ചൂര്‍ണിക്കര നിലംനികത്തല്‍ കേസില്‍ അറസ്റ്റിലായ റവന്യൂ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. ലാന്‍ഡ് കമ്മീഷണറേറ്റിലെ ഓഫീസ് അറ്റന്‍ഡന്റ് അരുണ്‍കുമാറിനെയാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. അന്വേഷണ വിധേയമായാണ് സസ്പെന്ഷന്.
തൃശൂര്‍ മതിലകം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആലുവ ചൂര്‍ണിക്കരയിലെ 25 സെന്റ് സ്ഥലമാണ് വ്യാജരേഖകള്‍ ചമച്ച് നികത്തിയത്. സംഭവത്തില്‍ ഇടനിലക്കാരനായ ആലുവ സ്വദേശി അബുവിനെ അന്വേഷണസംഘം നേരത്തെ പിടികൂടിയിരുന്നു. അരുണ്‍കുമാറാണ് വ്യാജരേഖയില്‍ സീല്‍ പതിപ്പിച്ച് നല്‍കിയതെന്ന് അബു മൊഴി നല്‍കിയിരുന്നു. റവന്യൂവകുപ്പ് സൂപ്രണ്ട് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ പോയ സമയത്താണു താന്‍ വ്യാജരേഖയില്‍ സീല്‍ പതിപ്പിച്ചതെന്നും ഇതിന് അപേക്ഷയുടെ രസീത് നന്പരാണു റഫറന്സാക്കിയതെന്നും അരുണ്‍ മൊഴി നല്‍കിയിരുന്നു.
ഇതിനുപിന്നാലെയാണ് അരുണ്‍കുമാറിനെ സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍ നിന്ന് പിടികൂടിയത്. അറസ്റ്റിലായ അരുണ്‍കുമാര്‍ തിരുവഞ്ചൂര്‍രാധാകൃഷ്ണന്‍ മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ ഓഫീസ് ജീവനക്കാരനായിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon