സ്വകാര്യ ആശുപത്രിയില്‍ ചികിത്സാ പിഴവ് മൂലം അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ തിരുവനന്തപുരം ആറ്റുകാല്‍ ദേവി ആശുപത്രിക്കെതിരെ പരാതി. ആശുപത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ, സി.പി.എം ചാല ഏരിയ കമ്മിറ്റിയും രംഗത്തെത്തിയിട്ടുണ്ട്.
സംഭവത്തിൽ .വൈ.എഫ്.ഐ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ഫലപ്രദമായ പൊലീസ് അന്വേഷണം നടത്തിയില്ലെങ്കില്‍ കൂടുതല്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് ഡി.വൈ.എഫ്.ഐയുടെ തീരുമാനം. സി.പി.എം ചാല ഏരിയ കമ്മിറ്റിയും ആശുപത്രി അധികൃതരുടെ അനാസ്ഥ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ മാസം ഏഴിനാണ് കളിപ്പാന്‍കുളം കാര്‍ത്തിക നഗറില്‍ ഷിബു പ്രകാശിന്റെ മകന്‍ അനന്തകൃഷ്ണന്‍ സൈക്കിളില്‍ നിന്ന് വീണ് വയറിന് ഗുരുതരമായി പരിക്കേറ്റത്. ഉടന്‍ ദേവി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മതിയായ ചികിത്സ നല്‍കാതെ തിരിച്ചയച്ചു. എന്നാല്‍ വീട്ടിലെത്തിയതിന് ശേഷം കുട്ടി അവശനായി. ഇതേ തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണത്തിനിടയാക്കിയതെന്നാണ് ആരോപണം.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon