കോഴിക്കോട്: നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ടില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്റെ ആരോഗ്യ വിഭാഗം നഗരത്തിലെ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് ദേ പുട്ടില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.
ഇവിടെ ഭക്ഷണം പാകം ചെയ്യുന്നത് വൃത്തിഹീനമായ സാഹചര്യത്തിലാണെന്നും കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല പഴകിയ ഭക്ഷണം വില്‍പ്പന നടത്തിയതായും കണ്ടെത്തി.
ഇവിടെ നിന്നും പഴകിയ ഭക്ഷ്യയോഗ്യമല്ലാത്ത ചിക്കന്‍, ഐസ്‌ക്രീം എന്നിവ ആരോഗ്യ വിഭാഗം പിടിച്ചെടുത്ത് നശിപ്പിച്ചു. പൊതുജനങ്ങള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന തരത്തില്‍ ഭക്ഷണം വിതരണം ചെയ്തതിന് സ്ഥാപനത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഹെല്‍ത്ത് ഓഫീസര്‍ ഡോ.ആര്‍എസ് ഗോപകുമാര്‍ അറിയിച്ചു.
പരിശോധനയിൽ ഹെൽത്ത് സൂപ്പർവൈസർ കെ ഗോപാലൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ ദിലീപ് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ ഷമീർ എന്നിവർ പങ്കെടുത്തു.
This post have 0 komentar
EmoticonEmoticon