പാരിസ് : കളിമൺ കോർട്ടിലെ ഗ്രാൻഡ്സ്ലാം പോരാട്ടത്തിന് ഇന്നു തുടക്കം. ഫ്രഞ്ച് ഓപ്പണിന് റൊളാങ് ഗാരോയിൽ തുടക്കമാകുമ്പോൾ എല്ലാ കണ്ണുകളും സെർബിയൻ താരം നൊവാക് ജോക്കോവിച്ചിലാണ്. ഇവിടെ കിരീടം ചൂടിയാൽ നിലവിൽ നാലു ഗ്രാൻഡ്സ്ലാം കിരീടങ്ങളും ജോക്കോവിച്ചിന്റെ പക്കലാകും.
സ്വിറ്റ്സർലൻഡ് താരം റോജർ ഫെഡറർ, സ്പാനിഷ് താരം റാഫേൽ നദാൽ എന്നിവർ തന്നെയാണ് ജോക്കോവിച്ചിനു ഭീഷണിയുയർത്തുന്നവർ. ജപ്പാനീസ് താരം നവോമി ഒസാക്ക, റുമാനിയൻ താരം സിമോണ ഹാലെപ്, ചെക് താരം കരോളിന പ്ലിസ്കോവ എന്നിവരാണ് വനിതാ വിഭാഗം സിംഗിൾസിലെ ഫേവറിറ്റുകൾ. നദാലും ഹാലെപുമാണ് നിലവിൽ പുരുഷ, വനിതാ വിഭാഗം ജേതാക്കൾ.
നദാലിനെ നിരന്തരം തോൽപിച്ച് പരിചയമുള്ള ഡൊമിനിക് തീം, എടിപി ടൂർസ് ഫൈനൽസ് ജേതാവ് അലക്സാണ്ടർ സ്വെരേവ്, ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസ്, ജാപ്പനീസ് താരം കെയ് നിഷികോറി എന്നിവരാണ് അതിനു കെൽപുളളവർ. വനിതാ വിഭാഗത്തിൽ ആരു വേണമെങ്കിലും കിരീടം നേടാമെന്ന സ്ഥിതിയാണ്. പത്താം സീഡ് സെറീന വില്യംസ് കിരീടം ചൂടിയാൽ 24 ഗ്രാൻഡ്സ്ലാം നേട്ടങ്ങളുമായി മാർഗരറ്റ് സ്മിത്ത് കോർട്ടിന്റെ റെക്കോർഡിന് ഒപ്പമെത്തും.2,300,000 യൂറോയാണ് (ഏകദേശം 17 കോടി രൂപ) ഫ്രഞ്ച് ഓപ്പൺ പുരുഷ, വനിതാ സിംഗിൾസ് ജേതാവിനുള്ള സമ്മാനത്തുക.
HomeUnlabelledകളിമൺ കോർട്ടിലെ ആവേശ പോരാട്ടത്തിന് ഇന്ന് തുടക്കം : കിരീടമുയർത്താൻ വമ്പന്മാർ കളത്തിൽ ഇറങ്ങുന്നു
This post have 0 komentar
EmoticonEmoticon