ഐപിഎല്‍ ട്വിന്റി20 യിൽ എം എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സ് ഫൈനലിൽ. രണ്ടാം പ്ലേയ് ഓഫിൽ ഡല്‍ഹി ക്യാപിറ്റല്‍സിനെ ആറ് വിക്കറ്റിന് തോല്പിച്ചാണ് ചെന്നൈ കലാശപ്പോരിന് യോഗ്യത നേടിയത്. അവസാന അങ്കത്തിൽ മുംബൈ ഇന്ത്യൻസാണ് ചെന്നൈയുടെ എതിരാളി.
ഡല്‍ഹിയുടെ 147 റണ്‍സെന്ന സ്കോര്‍ 19 ഓവറില്‍ 4 വിക്കറ്റുകളുടെ നഷ്ടത്തിലാണ് ചെന്നൈ മറികടന്നത്. 39 പന്തില്‍ നിന്ന് 50 റണ്‍സ് നേടിയ ഫാഫ് ഡു പ്ലെസിസും 31 പന്തില്‍ വാട്സണും അർദ്ധ ശതകം തികച്ച് ചെന്നൈയുടെ വിജയശില്പികളായി.
ഇത് എട്ടാം തവണയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഐപിഎല്‍ ഫൈനലിലേക്ക് എത്തുന്നത്. ഐപിഎലിന്റെ 12 സീസണിൽ തങ്ങള്‍ കളിച്ച 10 സീസണുകളില്‍ എട്ട് എണ്ണത്തിലും ചെന്നൈ ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. അതേസമയം മുംബൈ 12 ൽ എട്ട് തവണയും ഫൈനലിൽ എത്തിയിട്ടുണ്ട്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon