തിരുവനന്തപുരം: തിരുവനന്തപുരം തമ്ബാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ട ശ്രീലങ്കന്‍ യുവാവ് പോലീസ് കസ്റ്റഡിയില്‍. മലൂക്ക് ജൂത്ത് മില്‍ക്കന്‍ ഡയസ് എന്നയാളെയാണ് കസ്റ്റഡിയില്‍ എടുത്തത്. പോലീസും സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും ഇയാളെ ചോദ്യം ചെയ്യുകയാണ്.
ഇയാളുടെ കൈവശം തിരിച്ചറിയല്‍ രേഖകളോ യാത്രരേഖകളോയില്ലെന്നു പോലീസ് പറഞ്ഞു. ചോദ്യം ചെയ്യലില്‍ പരസ്പര വിരുദ്ധമായ മൊഴികളാണ് യുവാവ് നല്‍കുന്നത്.
തമിഴ്നാട്ടില്‍ നിന്നാണ് കേരളത്തില്‍ എത്തിയതെന്നാണ് ശ്രീലങ്കന്‍ സ്വദേശി പറയുന്നത്. വര്‍ക്കലയില്‍ നിന്നും നാഗര്‍കോവിലിലേക്കുള്ള ട്രെയിന്‍ ടിക്കറ്റ് ഇയാളുടെ പക്കല്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon