കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ വലിയ വാഹനങ്ങള്‍ക്ക് നാളെ മുതല്‍ നിയന്ത്രണം. മൾട്ടി ആക്സിൽ ട്രക്ക് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കാണ് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്. ചുരം റോഡില്‍ വികസന പ്രവൃത്തികള്‍ നടക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നേരത്തെ ബസ് ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അറിയിച്ചിരുന്നു. എന്നാല്‍ പൊതു ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് താമരശ്ശേരി ചുരം റോഡിൽ യാത്ര വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.
ട്രക്കുകള്‍ നാളെ (മെയ് 14) മുതല്‍ രണ്ടാഴ്ചത്തേക്ക് നാടുകാണി, കുറ്റ്യാടി വഴി തിരിച്ചു പോകേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ സീറാം സാമ്പശിവ റാവു അറിയിച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon