തിരുവനന്തപുരം: പത്തനംതിട്ട സ്വദേശിയായ അമ്മു സുലു എന്ന യുവതിയുടെ ആത്മഹത്യ കുറിപ്പ് ഫേസ്ബുക്കില്‍ വൈറലായി കൊണ്ടിരികുകയാണ്. മലയാളപ്പുഴ സ്വദേശിയായ സഞ്ജു എന്നറിയപ്പെടുന്ന സുധീഷുമായി അമ്മു കഴിഞ്ഞ കുറെക്കാലമായി പ്രണയത്തിലായിരുന്നു. ഇവരുടെ പ്രണയം നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും അറിയാമായിരുന്നു.
എന്നാല്‍ കുറച്ച് ദിവസങ്ങളായി തമ്മില്‍ കോണ്ടാക്റ്റ് ഇല്ലാതെയായി. സുധീഷിന്റെ അമ്മ ജാതിയും മതവും പറഞ്ഞു അമ്മുവിനെ ഒഴിവാകുകയായിരുന്നു. സുധീഷ് ഇപ്പോള്‍ അയാളുടെ അമ്മാവന്റെ മകനായ ഹരിയുടെ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ 23ആം തീയതി ഹരിയും സുധീഷും തന്നെ വിളിച്ച് വരുത്തി മാനസികമായി ഒരുപാടു പീഡിപ്പിച്ചു എന്ന് അമ്മു തന്റെ ആത്മഹത്യ കുറിപ്പില്‍ പറയുന്നു.
നാളെ ഒരു പക്ഷെ താന്‍ ജീവനോടെ ഇല്ലെങ്കില്‍ തന്‍റെ മരണത്തിന് കാരണം ഇവരാണെന്ന് അവന്‍ അറിയണമെന്നുമാണ് കുറിപ്പില്‍ പറയുന്നുണ്ട്.
കുറിപ്പിനോടൊപ്പം സുധീഷിന്‍റെ ചിത്രവും അമ്മു ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
This post have 0 komentar
EmoticonEmoticon