മലയാളികളുടെ പ്രീയപ്പെട്ട അഭിമാനതാരം മോഹന്‍ലാലിന് ന്ന് ജന്മദിനം. എക്കാലത്തും മലയാള പ്രേക്ഷകര്‍ നെഞ്ചേറ്റിയ ലാലേട്ടന് ഇന്ന് 59-ാം പിറന്നാള്‍ ആഘോഷം. 1960 മേയ് 21ന് ജനിച്ച താരം തന്റെ കരിയറിന്റെ അത്യുന്നതിയില്‍ നില്‍ക്കുമ്പോഴാണ് 59-ാം ജന്മദിനം ആഘോഷിക്കുന്നത്. നടനെന്ന നിലയും താരമെന്ന നിലയിലും മലയാള സിനിമയില്‍ തന്റെ സാമ്രാജ്യം ഉറപ്പിച്ച മോഹന്‍ലാല്‍ ഒരു വന്‍ ചിത്രത്തിലൂടെ സംവിധാനത്തിലേക്കും കടക്കുകയാണ്. ബറോസ് എന്ന പേരില്‍ 3ഡിയില്‍ ഒരുങ്ങുന്ന ചിത്രം ഒക്റ്റോബറോടെ ആരംഭിക്കാനാകുമെന്നാണ് കരുതുന്നത്. കരിയറില്‍ പല ഘട്ടങ്ങളിലൂടെയും കടന്നുപോയ താരത്തിന്റെ ചരിത്രം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സമാനതകളില്ലാത്ത പാതയിലൂടെയാണ് കടന്നു പോകുന്നത്. മീശപിരിയന്‍ തമ്പുരാന്‍ കഥാപാത്രങ്ങള്‍ എന്ന പേരുകേട്ട ശ്രേണിയിലൂടെ സ്വന്തമാക്കിയ വിജയങ്ങള്‍ക്കും പരാജയങ്ങള്‍ക്കും ശേഷം മങ്ങിയും ഇടയ്ക്ക് മിന്നിയും കടന്നു പോയ മോഹന്‍ലാല്‍ തന്റെ കാലം വരാനിരിക്കുന്നതേയുള്ളൂ എന്ന വിളംബരം നടത്തിയത് 2013ല്‍ ദൃശ്യത്തിലൂടെയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിലൂടെ മലയാളത്തിലെ ആദ്യ 50 കോടി ചിത്രം പിറന്നു.
പിന്നീട് 2016ല്‍ പുലി മുരുകനിലൂടെ മലയാളത്തിന്റെ ആദ്യ 100 കോടി ചിത്രവും താരം സ്വന്തം പേരില്‍ കുറിച്ചു. 200 കോടി ബിസിനസിലേക്കും പുത്തന്‍ വിപണി സാധ്യതകളിലേക്കും ലൂസിഫറിലൂടെ വഴി തുറന്നിരിക്കുന്നു. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം രണ്ട് വട്ടം സ്വന്തമാക്കിയ മോഹന്‍ലാലിന് രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ച ഈ വര്‍ഷമാണ്. ബിഗ്ബ്രദര്‍, മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ബറോസ് തുടങ്ങിയ വന്‍ ചിത്രങ്ങളാണ് അദ്ദേഹത്തിന്റെതായി വരാനിരിക്കുന്നത്. നവാഗതരായ ജിബിയും ജോജുവും സംവിധാനം ചെയ്യുന്ന ഇട്ടിമാണി മേഡ് ഇന്‍ ചൈന എന്ന ചിത്രത്തിന്റെ സെറ്റിലാണ് താരം ഇപ്പോഴുള്ളത്. മലയാളത്തിന്റെ അഭിമാന താരത്തിന് വരാനിരിക്കുന്ന സ്വപ്ന പദ്ധതികളെല്ലാം മികവോടെ പൂര്‍ത്തിയാക്കാന്‍ കഴിയട്ടെയെന്ന് ഈ ജന്മദിനത്തില്‍ അന്വേഷണം ഗ്രൂപ്പ് ആശംസിക്കുന്നു.
This post have 0 komentar
EmoticonEmoticon