ന്യൂഡല്‍ഹി: തെന്നിന്ത്യന്‍ നടനും ബംഗളൂരു സെന്‍ട്രലിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ പ്രകാശ് രാജ് ആം ആദ്മി പാര്‍ട്ടിക്കായി പ്രചാരണത്തിനിറങ്ങും. മാറ്റത്തിനായി പോരാടുന്ന പാര്‍ട്ടിക്കായി താനും രംഗത്തിറങ്ങുന്നു. ജനാധിപത്യം പുനഃസ്ഥാപിക്കാനായി എല്ലാവരും ഒന്നിച്ചുനില്‍ക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
''ആരോഗ്യവും വിദ്യാഭ്യാസവുമാണ് ആംആദ്മി ഉയര്‍ത്തിപ്പിടിക്കുന്ന തിരഞ്ഞെടുപ്പ് ആശയം. അതുതന്നെയാണ് നമുക്ക് വേണ്ടതും." പ്രകാശ് രാജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നിന്നായിരിക്കും പ്രചാരണം ആരംഭിക്കുക. ഒരാഴ്ചയോളം ഇവിടെ പ്രചാരണത്തില്‍ പങ്കെടുക്കും. ദിലീപ് പാണ്ഡ്യയാണ് ഇവിടെ ആം ആദ്മിയുടെ സ്ഥാനാര്‍ത്ഥി.
This post have 0 komentar
EmoticonEmoticon