ads

banner

Wednesday, 29 May 2019

author photo

ലോകകപ്പിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തിൽ  ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് തകർപ്പൻ വിജയം. ധോണിയുടെയും രാഹുലിന്റെയും സെഞ്ചുറി ബലത്തിൽ കൂറ്റൻ സ്‌കോർ ഉയർത്തിയ ടീം  ഇന്ത്യക്ക് മുന്നിൽ ബംഗ്ലാദേശ് 95 റണ്‍സിന്‍റെ പരാജയമാണ് ഏറ്റുവാങ്ങിയത്. മൂന്ന് വിക്കറ്റ് പ്രകടനവുമായി റിസ്റ്റ് സ്പിന്നര്‍മാരായ കുല്‍ദീപും ചാഹലും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി.

ഇന്ത്യ ഉയര്‍ത്തിയ 360 റണ്‍സ് പിന്തുടര്‍ന്ന ബംഗ്ളാദേശിന്റെ കളി 49.3 ഓവറില്‍ 264 റണ്‍സില്‍ അവസാനിച്ചു. 90 റണ്‍സ് നേടിയ മുഷ്‌ഫിഖുര്‍ റഹീമും 73 റണ്‍സ് നേടിയ ലിറ്റില്‍ ദാസും മികച്ച പോരാട്ടം നടത്തിയെങ്കിലും ഇന്ത്യന്‍ സ്പിന്‍ ആക്രമണത്തിന് മുന്നില്‍ മറ്റുള്ളവര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. സൗമ്യ സര്‍ക്കാരും(25) ലിറ്റണ്‍ ദാസും (73) ബംഗ്ലാദേശിന് വേണ്ടി നല്ല ബാറ്റിംഗ് തന്നെ പുറത്തെടുത്തു.എന്നാൽ,  പിന്നീടുവന്നവരില്‍ വിക്കറ്റ് കീപ്പര്‍ മുഷ്‌ഫിഖുര്‍ റഹീം മാത്രമാണ് തിളങ്ങിയത്.

ഷാക്കിബിനെ ബുംറയും മിഥുനെ ചാഹലും ഗോള്‍ഡണ്‍ ഡക്കാക്കി. മഹമ്മദുള്ള(9), സാബിര്‍(7), ഹൊസൈന്‍(0) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സ്‌കോര്‍. 94 പന്തില്‍ 90 റണ്‍സെടുത്ത് മുഷ്‌ഫിഖുര്‍ ആറാമനായി പുറത്തായതോടെ ബംഗ്ലാദേശ് തോല്‍വിയിലേക്ക് നീങ്ങുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റിന് 359 റണ്‍സെടുത്തു. ഇന്ത്യക്ക് വേണ്ടി മുൻനായകൻ എം എസ് ധോണിയും കെ എല്‍ രാഹുലും സെഞ്ചുറി നേടി. രാഹുല്‍ 108 റണ്‍സെടുത്തും ധോണി 113ലും പുറത്തായി. 164 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ ധോണിയും രാഹുലും കൂട്ടിച്ചേര്‍ത്തത്.  22 ഓവറില്‍ 102-4 എന്ന നിലയിൽ നിൽക്കുന്നിടത്തു നിന്നാണ് ഇരുവരും ചേർന്ന് ഇന്ത്യയെ കൂറ്റൻ സ്‌കോറിൽ എത്തിച്ചത്.

ഇന്ത്യക്ക് വേണ്ടി കോഹ്‌ലി (47) ഹാര്‍ദിക് (22) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചപ്പോൾ ശിഖര്‍ ധവാൻ (1) വിജയ് ശങ്കർ (2) എന്നിവർ നിരാശപ്പെടുത്തി. രോഹിത് ശര്‍മ്മ(19) റൺസുമായി മടങ്ങി. ദിനേശ് കാര്‍ത്തിക്(7), ജഡേജ(11) എന്നിവര്‍ പുറത്താകാതെ നിന്നു. ബംഗ്ലാദേശിനായി റുബേലും ഷാക്കിബും രണ്ടും സൈഫുദീനും മുസ്‌താഫിസുറും ഓരോ വിക്കറ്റും വീഴ്‌ത്തി. 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement