തുറവൂര്‍: ചലച്ചിത്ര-നാടക നടിയും സംസ്ഥാന അവാര്‍ഡ് ജേതാവുമായ പുന്നശ്ശേരി കാഞ്ചന നിര്യാതയായി. 89 വയസായിരുന്നു. സംസ്‌ക്കാരം വെളളിയാഴ്ച്ച പകല്‍ രണ്ടിന് പട്ടണക്കാട് പുന്നശ്ശേരിയിലെ വീട്ടുവളപ്പില്‍ നടക്കും. 2016ല്‍ പുറത്തിറങ്ങിയ ഓലപ്പീപ്പിയിലൂടെ മികച്ച സഹനടിയ്ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌ക്കാരം നേടിയിട്ടുണ്ട്
15- വയസില്‍ നാടകവേദിയിലെത്തിയ കാഞ്ചന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നാടകങ്ങളിലൂടെയാണ് അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. പ്രൊഫഷണല്‍ നാടക വേദിയിലും സിനിമാരംഗത്തും സജീവമായിരുന്ന ഇവർ 50 ഓളം നാടകട്രൂപ്പുളിലായി 1500 ഓളം നാടകങ്ങളിലും ഉദയ, മെറിലാന്‍ഡ് സിനിമാ ട്രൂപ്പുകളുടേതടക്കം നൂറോളം ചിത്രങ്ങളിലും അഭിനയിച്ചു.
പ്രേം നസീര്‍, സത്യന്‍,തിക്കുറിശ്ശി, കൊട്ടക്കാരക്കര, മധു, ബിജു മേനോന്‍, മഞ്ജു വാര്യര്‍, പ്രിയാമണി തുടങ്ങിയവരുടെ ചിത്രങ്ങളില്‍ അഭിനയിച്ചു. പരേതനായ നടന്‍ കുണ്ടറ ഭാസിയാണ് ഭര്‍ത്താവ്. മക്കള്‍: പരേതനായ പ്രദീപ്, പ്രേംലാല്‍. മരുമക്കള്‍: ഷീന, രജിമോള്‍.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon