ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യമായി നടത്തിയ വാര്‍ത്താസമ്മേളനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മോദി ഉത്തരം നല്‍കിയിരുന്നില്ല.
" അഭിനന്ദനങ്ങള്‍ മോദിജി, മഹത്തായ വാര്‍ത്താ സമ്മേളനം ! നിങ്ങള്‍ വാര്‍ത്താസമ്മേളനത്തിനെത്തിയപ്പോള്‍ തന്ന ഞങ്ങള്‍ യുദ്ധം പാതി ജയിച്ചു. അടുത്ത തവണ മിസ്റ്റർ ഷാ ചോദ്യങ്ങൾക്ക് ഉത്തരം പറയാന്‍ നിങ്ങളെ അനുവദിക്കും. നന്നായി ! " - രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
Congratulations Modi Ji. Excellent Press Conference! Showing up is half the battle. Next time Mr Shah may even allow you to answer a couple of questions. Well done!
— Rahul Gandhi (@RahulGandhi) May 17, 2019
പ്രധാനമന്ത്രിയായ ശേഷം ആദ്യമായി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത നരേന്ദ്രമോദിയോടൊപ്പം അമിത് ഷായും ഉണ്ടായിരുന്നു. മാദ്ധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ പാര്‍ട്ടി പ്രസിഡന്റ് ഉള്ളപ്പോള്‍ അച്ചടക്കമുള്ള പ്രവര്‍ത്തകനായി താനിവിടെ ഇരിക്കുന്നതാണ് ഉചിതമെന്നായിരുന്നു മോദിയുടെ മറുപടി. പ്രധാനമന്ത്രി നരേന്ദ്രമോദിയോടാണ് ചോദ്യമെന്ന് മാദ്ധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും മോദി മറുപടി പറയാന്‍ തയ്യാറായിരുന്നില്ല.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon