ചെന്നൈ: മഹാത്മാ ഗാന്ധി സൂപ്പർ താരമാണെന്നു മക്കൾ നീതി മയ്യം പ്രസിഡന്റ് കമൽ ഹാസൻ. ‘എനിക്ക് വില്ലനെ നായകനായി സ്വീകരിക്കാനാവില്ല. എക്കാലവും എന്റെ ഹീറോ ഗാന്ധിജി തന്നെയാണ്, അദ്ദേഹം പറഞ്ഞു.
ഒരിക്കൽ ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്യുന്നതിനിടെ ഗാന്ധിജിയുടെ ഒരു ചെരിപ്പ് നഷ്ടപ്പെട്ടു. ഒട്ടും മടിക്കാതെ അദ്ദേഹം മറ്റേ ചെരിപ്പും ആൾക്കൂട്ടത്തിലേക്ക് എറിഞ്ഞു കൊടുത്തു.
രണ്ടും കിട്ടിയാലേ അത് ആർക്കെങ്കിലും ഉപകാരപ്പെടൂ എന്നതായിരുന്നു മഹാത്മാവിന്റെ ആദർശം. എനിക്ക് ഒരു ചെരിപ്പ് മാത്രമാണു കിട്ടിയത്. രണ്ടാമത്തേതിനായി കാത്തിരിക്കുന്നു’, ഗോഡ്സെ പരാമർശത്തിന്റെ പേരിൽ തനിക്കുനേരെയുണ്ടായ ചെരിപ്പേറു കൂടി സൂചിപ്പിച്ച് കമൽ പറഞ്ഞു. ഇലക്ഷൻ പ്രചാരണത്തിനിടെ കമലിന് നേരെ ബിജെപി പ്രവർത്തകർ ചെരുപ്പ് എറിഞ്ഞിരുന്നു.
This post have 0 komentar
EmoticonEmoticon