ads

banner

Friday, 10 May 2019

author photo

തിരുവനന്തപുരം:എറണാകുളം വടക്കൻ പറവൂരിലെ ശാന്തിവനത്തിലെ വൈദ്യുത ടവർ നിർമാണം നിർത്തിവയ്ക്കണമെന്ന ശാന്തിവനം സംരക്ഷണ സമിതിയുടെ ആവശ്യം തള്ളി വൈദ്യുതി മന്ത്രി എം.എം. മണി. ആശങ്കകൾ അറിയിക്കാൻ വൈകിയെന്ന് മന്ത്രി ശാന്തിവനം സംരക്ഷണ സമിതിയെ അറിയിച്ചു.ഉന്നയിച്ച ആശങ്കകൾ പരിഗണിക്കാമെന്നും എന്നാൽ നിർമാണപ്രവർത്തനങ്ങൾ നിർത്തിവയ്ക്കാനാവില്ലെന്നും മന്ത്രി സംരക്ഷണ സമിതി ഭാരവാഹികളോട് വ്യക്തമാക്കി. ശാന്തി വനത്തിന്‍റ‌െ ഉടമ മീനാ മേനോന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് മന്ത്രിയെ കാണാനെത്തിയത്.

ശാന്തി വനത്തിൽ ടവർ സ്ഥാപിക്കുന്നതിന് എതിരായ സമരം തുടങ്ങിയതിന് ശേഷം ആദ്യമായാണ് മന്ത്രി സമരക്കാരെ കണ്ടത്. വിവരങ്ങൾ അന്വേഷിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി ശാന്തിവനം സംരക്ഷണ സമിതി കൺവീനർ കുസുമം ജോസഫ് പറഞ്ഞു. ഒന്നരമണിക്കൂർ സമയം സംഘം മന്ത്രിയുമായി സംസാരിച്ചു. ശാന്തിവനം സന്ദർശിക്കാൻ ആവശ്യപ്പെട്ടപ്പോൾ സമയമില്ല എന്നാണ് മന്ത്രി പറഞ്ഞതെന്ന് മീന മേനോൻ പറഞ്ഞു. മന്ത്രിയിൽ വിശ്വാസമുണ്ടെന്നും സംഘം അറിയിച്ചു. 

ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിധിയുണ്ടെന്ന് മന്ത്രി മണി. ഇനി മന്ത്രിയെന്ന നിലയിൽ ഞാൻ ഇടപ്പെട്ടാൽ വെട്ടിലാകും. ഹൈക്കോടതിയിൽ പോകുന്നതിന് മുൻപ് ഇത് ചർച്ച ചെയ്യേണ്ടതായിരുന്നു. 20 വർഷം മുൻപത്തെ പ്രൊജക്റ്റാണിത്. എട്ട് കോടിയുടെ പ്രൊജക്റ്റ് ഇപ്പോൾ 30 കോടി രൂപയിൽ പൂർത്തീകരിക്കാനിരിക്കുകയാണ്. ഈ ഘട്ടത്തിൽ നിർത്തിവച്ചാൽ വെട്ടിലാകുമെന്നും മന്ത്രി. 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement