ads

banner

Saturday, 25 May 2019

author photo

ഗാംഭീര്യം കൊണ്ടും, താരമൂല്യം കൊണ്ടും, പാരമ്പര്യം കൊണ്ടും ഗജ കേസരികളുടെ ലോകത്തെ തലമുതിർന്ന ആന മംഗലാംകുന്ന് ഗണപതി ഇനി ഓർമ്മ. 80 വയസായിരുന്നു. പാദരോഗം ഉണ്ടായിരുന്ന ഗണപതി 15 ദിവസത്തോളം വാർധക്യ സഹജമായ രോഗങ്ങളാൽ അവശ നിലയിൽ ആയിരുന്നു. ആനച്ചന്തം, വാത്സല്യം, നാട്ടാമ്മൈ ഉൾപ്പെടെയുള്ള ചിത്രങ്ങളിലും ഗണപതി വേഷമിട്ടിരുന്നു. ഗണപതിയുടെ വിയോഗത്തിൽ നടൻ ജയറാം തന്റെ ദുഃഖം ഫേസ്ബുക് പോസ്റ്റിലൂടെ രേഖപ്പെടുത്തി. നടൻ ബാബു നമ്പൂതിരിയുടെ ഉൾപ്പെടെ ഉടമസ്ഥതയിൽ കഴിഞ്ഞ ഗജവീരൻ 1990ൽ ആണ് മംഗലാംകുന്ന് തറവാട്ടിലെ അംഗമാവുന്നത്. മോഹ വിലപറഞ്ഞിട്ടും കുടുംബം ആനയെ കൈമാറാൻ തയ്യാറായിരുന്നില്ല. തൃശൂർപൂരം ഉൾപ്പെടെയുള്ള പ്രമുഖ ഉത്സവങ്ങളിലെല്ലാം തിടമ്പാനയായിരുന്ന ഗണപതിയുടെ അവസാനത്തെ പൂരം എഴുന്നള്ളിപ്പ് ഇക്കഴിഞ്ഞ തൂതപ്പൂരത്തിനായിരുന്നു. 1990, 1992, 1993, 1995, 1997, 1999 വർഷങ്ങളിൽ തൃശൂർ പൂരത്തിന് പാറമേക്കാവിന്റെ രാത്രി എഴുന്നള്ളിപ്പിന് കോലം ഏന്തിയിട്ടുണ്ട്.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement