ചെന്നൈ : തമിഴ്നാട്ടിൽ അണ്ണാഡിഎംകെ സഖ്യത്തിലെ ഏകവിജയി ഒ.പി. രവീന്ദ്രനാഥകുമാർ കേന്ദ്രമന്ത്രിയാകുമെന്ന് സൂചന .ഉപമുഖ്യമന്ത്രി ഒ. പനീർസെൽവത്തിന്റെ മകനായ ഒപിആറിന് സഹമന്ത്രിസ്ഥാനമാകും ലഭിക്കുകയെന്നും പറയുന്നു. പനീർസെൽവം വാർത്താവിതരണ വകുപ്പ് ആവശ്യപ്പെട്ടതായും സൂചനയുണ്ട്.
ഇന്നലെ ഡൽഹിയിൽ ചേർന്ന എൻഡിഎ നേതൃയോഗത്തിൽ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും പനീർസെൽവവും പങ്കെടുത്തു. ഇതേസമയം, മുതിർന്ന നേതാക്കളുൾപ്പെടെ അണ്ണാഡിഎംകെയ്ക്കു രാജ്യസഭയിൽ 13 എംപിമാരുണ്ട്. ഇവരെ തഴഞ്ഞ്, പുതുമുഖമായ ഒപിആറിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനുള്ള നീക്കത്തിൽ ഒരു വിഭാഗത്തിനു കടുത്ത എതിർപ്പുണ്ട്. ഇവരെ അനുനയിപ്പിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചതായും സൂചനയുണ്ട്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon