ads

banner

Tuesday, 28 May 2019

author photo

ന്യൂഡല്‍ഹി∙ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഗംഭീരനേട്ടത്തിനു ചുക്കാന്‍ പിടിച്ച പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ മോദി മന്ത്രിസഭയില്‍ പ്രധാനപ്പെട്ട വകുപ്പിന്റെ ചുമതലയേല്‍ക്കും എന്ന അഭ്യൂഹങ്ങള്‍ പടരുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയെ ആരു നയിക്കും എന്ന ചര്‍ച്ചയാണു ചൂടുപിടിക്കുന്നത്. ഗാന്ധിനഗര്‍ മണ്ഡലത്തില്‍നിന്നു വമ്പന്‍ ഭൂരിപക്ഷത്തിനു ജയിച്ച അമിത് ഷാ, രണ്ടാം മോദി മന്ത്രിസഭയില്‍ അംഗമാകുമെന്നു തന്നെയാണു വിലയിരുത്തുന്നത്.

അരുണ്‍ ജയ്റ്റ്‌ലി ആരോഗ്യകാരണങ്ങള്‍ മൂലം ഒഴിവായാല്‍ അമിത് ഷാ ധനമന്ത്രിയാകുമെന്നും സൂചനയുണ്ട്. ഒരാള്‍ക്ക് ഒരു പദവിയെന്ന പാര്‍ട്ടി നയം കണക്കിലെടുക്കുമ്പോള്‍ അമിത് ഷായ്ക്കു പകരം മറ്റൊരാള്‍ തലപ്പത്ത് എത്തും. കേന്ദ്രമന്ത്രിമാരായിരുന്ന ജെ.പി. നഡ്ഡ, ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരുടെ പേരുകളാണ് അധ്യക്ഷപദവിയിലേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്.

കേന്ദ്രമന്ത്രിമാരെ തിരഞ്ഞെടുക്കുന്നതില്‍ ഇക്കുറി, നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഉള്‍പ്പെടെ വിവിധ ഘടകങ്ങള്‍ പരിഗണിക്കുമെന്നാണു റിപ്പോര്‍ട്ട്. കഴിഞ്ഞ തവണ തന്റെ വിശ്വസ്തരെയാണ് മോദി മന്ത്രിസഭയിലേക്കു പരിഗണിച്ചത്. എന്നാല്‍ ഇത്തവണ മികച്ച പോരാട്ടം കാഴ്ച വച്ച ബംഗാള്‍, ഒഡീഷ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ നേതാക്കളെയും പരിഗണിക്കുമെന്നാണു സൂചന.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement