സൂപ്പർ താരം അജിത് - ബോണി കപൂർ - എച്ച് വിനോദ് കൂട്ടുകെട്ടിൽ മറ്റൊരു സൂപ്പർ സിനിമ അണിയറയിലൊരുങ്ങുന്നു. ബോളിവുഡ് ചിത്രമായ പിങ്കിന്റെ തമിഴ് പതിപ്പ് പാർവൈക്ക് ശേഷം എത്തുന്ന ചിത്രത്തിൽ പോലീസ് ഓഫീസറായാണ് തല അജിത് എത്തുന്നത്. ചിത്രത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. എന്നാൽ തല 60 എന്ന താത്കാലിക പേരിലാണ് ചിത്രം ഒരുങ്ങുന്നത്.
ബോളിവുഡ് നടി വിദ്യാ ബാലൻ, ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കിടാചലം, ആൻഡ്രിയ തരിയൻഗ്, ആദിക് രവിചന്ദ്രൻ, അർജുൻ ചിദംബരം, അശ്വിൻ റാവു, സുജിത് ശങ്കർ തുടങ്ങിയ വമ്പൻ താര നിര തന്നെ ചിത്രത്തിലുണ്ടെന്നാണ് വിവരം. കൂടുതൽ താരങ്ങളുടെ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. സീ സ്റുഡിയോസുമായി ചേർന്നാണ് ബോണി കപൂർ ചിത്രമൊരുക്കുന്നത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon