കൊച്ചി: നെയ്യാറ്റിന്‍കരയിൽ അമ്മയുടെയും മകളുടെയും ആത്മഹത്യക്ക് കാരണം കുടുംബ പ്രശ്നങ്ങളെന്ന് അന്വേഷണ റിപ്പോർട്ട്. ബാങ്കിന്റെ ജപ്തി നടപടികൾ ആത്മഹത്യക്ക് കാരണമായില്ലെന്നും കണ്ടെത്തൽ. ഹൈക്കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.ആത്മഹത്യ ചെയ്തത് ബാങ്കിന്റെ ജപ്തി ഭീഷണി മൂലമല്ലെന്ന് പൊലീസ് നൽകിയ റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്. കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നും പൊലീസ് പറയുന്നു. ബാങ്ക് ഉദ്യോഗസ്ഥരുടെ കാര്യം ആത്മഹത്യ കുറിപ്പിലില്ലെന്നും ഭർതൃപീഡനം എന്നാണ് ആത്മഹത്യ കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നതെന്നും പൊലീസ്.മാരായമുട്ടം സ്വദേശിനികളായ ലേഖയും മകള്‍ വൈഷ്ണവിയും ജീവനൊടുക്കിയ സംഭവത്തിലാണ് പൊലീസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. സംഭവത്തിൽ ലേഖയുടെ ഭര്‍ത്താവും ഭര്‍ത്തൃമാതാവും ഉള്‍പ്പടെയുള്ളവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഗാര്‍ഹിക പ്രശ്‌നങ്ങള്‍ക്ക് പുറമെ ബാങ്കിന്റെ ജപ്തി ഭീഷണിയും ആത്മഹത്യയ്ക്ക് കാരണമാണെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് പൊലീസ് ഇക്കാര്യവും അന്വേഷിച്ചത്.
This post have 0 komentar
EmoticonEmoticon