കാസർഗോഡ്: തൃക്കരിപ്പൂർ ചീമേനിയിൽ കള്ളവോട്ട് ചെയ്തെന്ന് കണ്ടെത്തിയ ശ്യാം കുമാറിനെതിരെ ഇന്ന് പൊലീസ് കേസെടുക്കാൻ സാധ്യത. കള്ളവോട്ട് ചെയ്തെന്ന് കണ്ടെത്തിയത്തോടെ കേസെടുക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഇന്നലെ നിർദേശം നൽകിയിരുന്നു.
തൃക്കരിപ്പൂർ 48- നമ്പര്‍ ബൂത്തിൽ ശ്യാം കുമാർ കള്ളവോട്ട് ചെയ്‌തെന്ന് കളക്ടർ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ശ്യാം കുമാറിനെതിരെ കേസെടുക്കാനാണ് സാധ്യത.
അതേസമയം, ചീമേനിയിൽ കുറ്റക്കാരായ പോളിംഗ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തി ഏഴുദിവസത്തിനകം റിപ്പോർട്ട് നൽകാൻ വരണാധികാരികൂടിയായ ജില്ലാ കളക്ടറോട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ആവശ്യപ്പെട്ടിട്ടുണ്ട്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon