ടിക് ടോക് ഉടമകളായ ബൈറ്റ്ഡാൻസ് കമ്പനി സ്വന്തം സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിക്കാൻ ഒരുങ്ങുന്നു. മ്യൂസിക്കൽ ലി എന്ന പേരിൽ വലിയ ഹിറ്റായി മാറിയ ആപ്പാണ് പിന്നീട് ടിക് ടോക് ആയി മാറിയത്. ഇതു വരെ ഇറക്കിയ എല്ലാ ആപ്പുകളും വലിയ വിജയമായതിന്റെ ആത്മ വിശ്വാസത്തിലാണ് ചൈനീസ് നിർമാതാക്കളായ ബൈറ്റ്ഡാൻസ് കമ്പനി പുതിയ സ്മാർട്ട് ഫോൺ ഇറക്കുന്നത്.
സ്വന്തം ആപ്പുകളെല്ലാം മികച്ച രീതിയിൽ ഉൾപ്പെടുത്തികൊണ്ടായിരിക്കും പുതിയ ഫോൺ ഇവർ വിപണിയിൽ എത്തിക്കുക. യുവാക്കളെയാണ് ഇവർ പ്രധാനമായും ലക്ഷ്യമിടുന്നത്. ചൈനീസ് ടെക്നോളജി കമ്പനിയായ സ്മാർടിസാന്റെ സഹായത്തോടെയാണ് സ്മാർട്ട്ഫോണുകൾ നിർമിക്കുന്നത്.
ഇവരുടെ ആപ്പുകൾ നിലവിൽ ആൻഡ്രോയ്ഡിലും ഐഒഎസിലും നന്നായി പ്രവർത്തിക്കുന്നുണ്ട്. ഇങ്ങനെ ഒരു സാഹചര്യത്തിൽ ഇവയ്ക്കായി പുതിയ ഫോണുകള്‍ ജനങ്ങൾ സ്വീകരിക്കുമൊ എന്ന കാര്യം സംശയമാണ്.
മൊബൈല്‍ വാർത്ത അപ്ലിക്കേഷനായ ന്യൂസ് റിപ്പബ്ലിക്, വീഡിയോ ആപ്പായ ടോപ് ബസ് തുടങ്ങിയവയാണ് ടിക് ടോക് കമ്പനിക്ക് അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ നേടികൊടുത്ത മറ്റ് ആപ്പുകൾ
This post have 0 komentar
EmoticonEmoticon