ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ വജ്ര വ്യാപാരി നീരവ് മോദിക്ക് ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ കോടതി വീണ്ടും ജാമ്യം നിഷേധിച്ചു. കേസ് 28 ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും കോടതി പരിഗണിക്കും. അതിനൊപ്പം, മെയ് 30ന് വെസ്റ്റ്മിനിസ്റ്റര്‍ കോടതി മുന്‍പാകെ നീരവ് ഹാജരാകണമെന്നും നിര്‍ദേശമുണ്ട്.
സാക്ഷികള്‍ക്ക് വധഭീഷണിയുണ്ടെന്ന വാദവും തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നുള്ള വാദവും ഇത്തവണയും കോടതി അംഗീകരിച്ചു.
മാര്‍ച്ച് 19നാണ് നീരവ് ലണ്ടനില്‍ അറസ്റ്റിലായത്. നീരവ്മോദിക്കെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച തിരിച്ചയയ്ക്കല്‍ ഹര്‍ജിയില്‍ ലണ്ടന്‍ കോടതി വാറന്റ് പുറപ്പെടുവിച്ചതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon