കണ്ണൂർ: ഒന്നോ രണ്ടോ കള്ളവോട്ടിന്റെ പേരില്‍ റീപോളിങ് വേണോയെന്ന് ആലോചിക്കണമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍. റീപോളിങ് കീഴ്‍വഴക്കമായാല്‍ ജനങ്ങള്‍ക്കു ബുദ്ധിമുട്ടാകും. കള്ളവോട്ടു ചെയ്യുന്നവര്‍ക്കു നിയമാനുസൃതം ശിക്ഷ നല്‍കിയാല്‍ മതി ജയരാജൻ പറഞ്ഞു.
വടകരയിലെ സ്വതന്ത്രസ്ഥാനാര്‍ഥിക്കു വെട്ടേറ്റ സംഭവത്തിൽ സിപിഎമ്മിനു പങ്കില്ലെന്നും ജയരാജന്‍ കണ്ണൂരില്‍ വ്യക്തമാക്കി. ശനിയാഴ്ച വൈകിട്ടാണ് വടകരയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച സി.ഒ.ടി. നസീറിന് തലശേരി കായത്ത് റോഡിൽവച്ചു വെട്ടേറ്റത്. തലയ്ക്കും വയറിനും കൈകാലുകൾക്കും പരുക്കേറ്റ നസീർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.കാസർകോട്, കണ്ണൂർ ലോക്സഭാ മണ്ഡലങ്ങളിലായി 6 ബൂത്തുകളില്‍ കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയതിനെ തുടർന്നാണു റീപോളിങ് നടത്താൻ തീരുമാനിച്ചത്. സംസ്ഥാനത്ത് ആദ്യമായാണു കള്ളവോട്ടിന്റെ പേരിൽ റീപോളിങ് നടത്തുന്നത്. ഏഴു ബൂത്തുകളിലാണു വീണ്ടും വോട്ടെടുപ്പ് നടത്തുന്നത്.
This post have 0 komentar
EmoticonEmoticon