പാലക്കാട്: അനധികൃത സ്പിരിറ്റ് കടത്ത് കേസില്‍ ഒളിവില്‍ പോയ സിപിഎം ബ്രാഞ്ച് സെക്രട്ടറി അത്തിമണി അനിലിനെ പാര്‍ട്ടി പുറത്താക്കി. സിപിഎം പെരുമാട്ടി ലോക്കല്‍ കമ്മിറ്റിയുടെ അടിയന്തര യോഗത്തിലാണു തീരുമാനം കൈക്കൊണ്ടത്.
ചിറ്റൂരില്‍ 525 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയ കേസില്‍ സിപിഎം പ്രാദേശിക നേതാവായ അത്തിമണി അനില്‍ ഒളിവിലാണ്. മീനാക്ഷിപുരത്തുളള തെങ്ങിന്‍തോപ്പുകളിലേക്കാണ് ഇയാള്‍ സ്പിരിറ്റെത്തിക്കാന്‍ ശ്രമിച്ചതെന്നാണ് വിവരം. കഴിഞ്ഞ ദിവസം പോലീസ് പിടിയിലായതോടെ ഇയാള്‍ ഇറങ്ങി ഓടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അറസ്റ്റിലായ മണിയില്‍ നിന്നാണ് അനിലിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായത്.
അനിലിന് ഉന്നത ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ട്. നേരത്തെ അതിര്‍ത്തി പ്രദേശത്ത് പിടികൂടിയ 2000 ലിറ്ററിലേറെ സ്പിരിറ്റിലും ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് വിവരം. മാസങ്ങളായി എക്‌സൈസ് ഇന്റലിജന്‍സ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നെങ്കിലും പിടികൂടാനായിരുന്നില്ല. എക്‌സൈസ് സംഘം അനിലിന് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി. നിരവധി പോലീസ് കേസുകളില്‍ പ്രതിയായ അനിലിന് വ്യാജ മദ്യ നിര്മാണവുമുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon