ആലപ്പുഴ: കേരളത്തില്‍ മൂന്നു സീറ്റില്‍ എന്‍ഡിഎ ജയിക്കുമെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ബിഡിജെഎസ് മത്സരിച്ച സീറ്റുകളില്‍ മികച്ച പിന്തുണ കിട്ടിയെന്നും അദ്ദേഹം പറഞ്ഞു.
എസ്എന്‍ഡിപി യോഗത്തിന്റെ ബി ടീമായല്ല ബിഡിജെഎസ് പ്രവര്‍ത്തിക്കുന്നതെന്നും തുഷാര്‍ വ്യക്തമാക്കി.
അതേസമയം, വയനാട്ടിൽ രാഹുൽ ഗാന്ധി ജയിക്കുമെന്ന എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ പ്രസ്താവന തുഷാര്‍ തള്ളി. വെള്ളാപ്പള്ളി നടേശനല്ല വയനാട്ടിൽ വോട്ട് ചെയ്തതെന്നും അദ്ദേഹം പല സമയത്ത് പല അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ടെന്നും തുഷാർ പറഞ്ഞു.
This post have 0 komentar
EmoticonEmoticon